'നീയാണ് എന്‍റെ പ്രണയത്തിന്‍റെ വിലാസം'; അനശ്വരയുടെ കുറിപ്പ് വൈറൽ

Published : Mar 07, 2023, 03:13 PM IST
'നീയാണ് എന്‍റെ പ്രണയത്തിന്‍റെ വിലാസം'; അനശ്വരയുടെ കുറിപ്പ് വൈറൽ

Synopsis

അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും ഹക്കീം ഷാജഹാനും മനോജ് കെ.യുവും ഒന്നിച്ച 'പ്രണയവിലാസം' പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. 

'എന്‍റെ വിനോദിന്, പ്രണയത്തിന്‍റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്‍റെ പ്രണയത്തിന്‍റെ വിലാസം', 'പ്രണയവിലാസ'ത്തിലെ അനുശ്രീ എന്ന കഥാപാത്രം കുറിച്ചിരിക്കുന്ന പ്രണയത്തിൽ ചാലിച്ച ഈ വരികൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. കാതുകളിൽ നിന്ന് കാതുകളിലേക്ക് പടരുകയാണ് 'പ്രണയവിലാസം'. പ്രേക്ഷക, നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രം തിയേറ്ററുകളിൽ മികച്ച മുന്നേറ്റമാണ് ഇതിനകം കാഴ്ചവെച്ചിരിക്കുന്നത്. 

ഇപ്പോഴിതാ സിനിമയിൽ അനുശ്രീ എന്ന കഥാപാത്രമായെത്തിയ നടി അനശ്വര രാജൻ തന്‍റെ കാമുകനായ വിനോദായി സിനിമയിലെത്തിയ ഹക്കീം ഷാജഹാനെ അഭിനന്ദിച്ചുകൊണ്ട് എഴുതിയിരിക്കുന്ന പുതിയ പോസ്റ്റ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ''എന്റെ വിനോദിന്, പ്രണയത്തിന്റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്റെ പ്രണയത്തിന്റെ വിലാസം. ഞാൻ ആരാധിക്കുകയും യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമായ അനുശ്രീയുടെ വിനോദ് എന്ന സാങ്കൽപ്പിക കഥാപാത്രത്തിനും വിനോദിന് ജീവൻ നൽകി ആ കഥാപാത്രത്തെ മികച്ചതാക്കിയ മിടുക്കനായ നടൻ ഹക്കീം ഷാജഹാനുമുള്ള അഭിനന്ദനകുറിപ്പാണിത്'', അനശ്വര ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്. 

അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും ഹക്കീം ഷാജഹാനും മനോജ് കെ.യുവും ഒന്നിച്ച 'പ്രണയവിലാസം' പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു കാലഘട്ടങ്ങളിലെ പ്രണയങ്ങളെ ഏറെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട് സിനിമയെന്നാണ് പ്രേക്ഷക പ്രതികരണം. യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ കണ്ടിരിക്കാനാവുന്ന മനോഹരമായൊരു സിനിമയിൽ സ്വഭാവിക നർമ്മങ്ങളും വൈകാരിക മുഹൂ‍‍ര്‍ത്തങ്ങളും ആവോളമുണ്ട്. 

നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് പ്രണയവിലാസത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചാവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. സീ5 സിനിമയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ്. സീ  കേരളത്തിനാണ് സാറ്റ്ലൈറ്റ് റൈറ്റ്സ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്. 

ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയൻ,  ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

ഐശ്വര്യയുടെ 'ലാൽ സലാമി'ന് ആരംഭം; 'ജയിലറി'ന് ശേഷം രജനികാന്ത് ജോയിന്‍ ചെയ്യും

'ബാല എല്ലാവരോടും സംസാരിച്ചു'; ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് നിര്‍മ്മാതാവ് ബാദുഷ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം