മർലിൻ മൺറോയായി അനാ ഡെ അർമാസ്, 'ബ്ലോണ്ട്' ടീസർ പുറത്തിറങ്ങി

Published : Jun 17, 2022, 03:33 PM IST
മർലിൻ മൺറോയായി അനാ ഡെ അർമാസ്, 'ബ്ലോണ്ട്' ടീസർ പുറത്തിറങ്ങി

Synopsis

ജോയ്സ് കരോളിന്റെ ഫിക്‌ഷൻ നോവലായ ബ്ലോണ്ട് ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ബ്ലോണ്ട് സിനിമയുടെ ടീസർ പുറത്തിറങ്ങി. ആൻഡ്ര്യൂ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനാ ഡെ അർമാസ് ആണ് മ‍‍ർലിൻ മൺറോയായി എത്തുക. ജോയ്സ് കരോളിന്റെ ഫിക്‌ഷൻ നോവലായ ബ്ലോണ്ട് ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബർ 23ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. 

അതേസമയം, അഡ്രിൻ ബ്രോഡി മെർലിൻ്റെ ഭർത്താവും നാടകകൃത്തുമായ ആർതർ മില്ലറായും ബോബി കന്നാവാലെ  മുൻ ഭർത്താവായ ജോ ഡിമാജിയോയായും വേഷമിടും. മോണോസ് നടി ജൂലിയൻ നിക്കോൾസൺ മെർലിന്റെ അമ്മ ഗ്ലാഡിസ് പേൾ ബേക്കറിനെ അവതരിപ്പിക്കും.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ