
തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച യുവ താരമാണ് നവീൻ പൊലിഷെട്ടി. നവീൻ പൊലിഷെട്ടി നായകനായി ഒടുവില്‍ വന്ന ചിത്രമാണ് അനഗനാഗ ഒക രാജു, ജനുവരി 14നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം വിജയകരമായി നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ ട്രെൻഡിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തിയ ചിത്രമാണ് കോമഡി ഡ്രാമ ജോണറില്‍ ഒരുങ്ങിയ അനഗനാഗ ഒക രാജു. അനഗനാഗ ഒക രാജു 100.2 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. ബോക്സ് ഓഫീസില്‍ മാത്രമല്ല ഒടിടിയിലും ചിത്രം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍ എന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. വമ്പൻമാരെയും മറികടന്നാണ് നവീൻ പൊലിഷെട്ടി ചിത്രം നെറ്റ്ഫ്ലിക്സില്‍ ട്രെൻഡിംഗില്‍ ഒന്നാമത് എത്തിയിരിക്കുന്നത്.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മാരി ആണ്. നവീൻ പൊലിഷെട്ടി രാജുവെന്ന കഥാപാത്രമായി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. മീനാക്ഷി ചൗധരി നായികയായി എത്തിയിരിക്കുന്ന ചിത്രത്തില്‍ റാവു രമേഷ്, തരക പൊന്നപ്പ, ഗോപരാജു രമണ, ചമ്മക് ചന്ദ്ര, ആനന്ദ് ബാബു, മധുസൂദനൻ റാവു, മാമില്ല ശൈലജ പ്രിയ, ശിവനാരായണ നരിപ്പെദ്ദി, ഝാൻസി, അവിനാശ്, മഹേഷ് അചന്ത, ഭദ്രം, റോക്കറ്റ് രാഘവ, പ്രസാദ്, ഫന അബ്‍ദുള്ള എന്നിവരും വേഷമിട്ടിരിക്കുന്നു. ജെ യുവ്‍രാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സിത്താര എന്റര്‍ടെയ്‍ൻമെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമാണ്.
മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയെന്ന ചിത്രമായിരുന്നു ഇതിനു മുമ്പ് നവീൻ പൊലിഷെട്ടി നായകനായി എത്തിയത്. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി 50 കോടി ക്ലബില്‍ എത്തിയിരുന്നു. അനുഷ്‍ക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്‍തത് മഹേഷ് ബാബുവാണ്. ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷൻസും ഛായാഗ്രാഹണം നിരവ് ഷായും സംഗീതം രാധനുമാണ് നിര്‍വഹിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ