
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് അനഘ രവി. പിന്നീട് ആലപ്പുഴ ജിംഖാന, അപ്പുറം, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അനഘയ്ക്ക് സാധിച്ചിരുന്നു. സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ തമിഴിലും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ അനഘ. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗത്തെ കുറിച്ച് അനഘ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്സിലെ ഇന്ദ്രൻസുമായുള്ള ഒരു രംഗം എഡിറ്റ് കട്ട് ചെയ്തുപോവുമോ എന്ന് തനിക്ക് പേടിയുണ്ടായിരുന്നെന്നും എന്നാൽ തിയേറ്ററിൽ ആ രംഗം കണ്ടപ്പോൾ താൻ ശരിക്കും കരഞ്ഞുപോയെന്നും അനഘ പറയുന്നു. കറുപ്പിലെ ഇന്ദ്രൻസിന്റെയും അനഘയുടെയും പ്രകടനത്തിന് മികച്ച പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
"കറുപ്പിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളിലൊന്നായിരുന്നു ക്ലൈമാക്‌സില്‍ ഞാനും ഇന്ദ്രന്‍സ് സാറും ബിരിയാണി കഴിക്കുന്ന സീന്‍. കാരണം, സിനിമയുടെ ഫസ്റ്റ് ഹാഫില്‍ ബിനു എന്ന കഥാപാത്രം അവളുടെ ആഗ്രഹം പറയുന്നുണ്ട്. സര്‍ജറി കഴിഞ്ഞ് ആ ഹോട്ടലില്‍ അച്ഛനെയും കൂട്ടിക്കൊണ്ടുപോയി ബിരിയാണി കഴിക്കണം എന്നത്. ആ ക്യാരക്ടറിന്റെ വലിയൊരു ആഗ്രഹമാണ് ആ രംഗത്തിൽ പൂര്‍ത്തിയായത്. ആ സീന്‍ വളരെ ആത്മാര്‍ത്ഥമായി ചെയ്തതാണ്. റിലീസാകുന്ന സമയത്ത് ചെറുതായി പേടിച്ചിരുന്നു. എങ്ങാനും ആ സീന്‍ ഡിലീറ്റ് ചെയ്യുമോ എന്ന്. പക്ഷേ ആ സീന്‍ സിനിമയിലുണ്ടെന്ന് കണ്ടപ്പോള്‍ സന്തോഷമായി. തിയേറ്ററില്‍ ആ സീന്‍ കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു." അനഘ രവി പറയുന്നു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അനഘയുടെ പ്രതികരണം.
അതേസമയം ആഗോള ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ