
കൊച്ചി: മാളികപ്പുറം,2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല '. അർജുൻ അശോകനും അപർണ്ണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്.
കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റീലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ത്രില്ലിംഗ് ഘടകങ്ങൾ നിറഞ്ഞ പ്രോമോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ നടി സംഗീത, ഏറെ നാളുകൾക്കു ശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്.
രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ലൈൻ പ്രൊഡ്യൂസഴ്സ്- ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബിനു ജി നായർ,പി ആർ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിസൈൻ - ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്- ലെബിസൺ ഗോപി, ടീസർ കട്ട്- അനന്ദു ഷെജി അജിത്.
5 വ്യത്യസ്ത പോസ്റ്ററുകൾ 5 താരങ്ങളിലൂടെ; വ്യത്യസ്തമായ പോസ്റ്റർ ലോഞ്ചുമായി ആനന്ദ് ശ്രീബാല
'മാളികപ്പുറം' ടീം വീണ്ടും, ഒപ്പം അർജുൻ അശോകനും; പുതിയ യാത്ര 'സുമതി വളവി'ലേക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ