
മീന, ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസ് എന്ന സിനിമയുടെ ചിത്രീകരണം കല്‍പ്പറ്റയില്‍ ആരംഭിച്ചു. ഇടം എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബ്രോ ഡാഡിക്ക് ശേഷം മീന മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രവുമാണിത്.
സിദ്ധാർത്ഥ് ശിവ, സുധീർ കരമന, ജാഫർ ഇടുക്കി, റോഷൻ റൗഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, സൂരജ് തേലക്കാട്, മീര നായർ, മാല പാർവതി, ദേവിക ഗോപാൽ നായർ, രമ്യ സുരേഷ്, ആർജെ അഞ്ജലി, കുട്ടി അഖിൽ (കോമഡി സ്റ്റാർസ്) തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായരാണ് ചിത്രം കഥയെഴുതി നിർമ്മിക്കുന്നത്. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനർ നാസ്സർ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സത്യകുമാർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, കല സാബു മോഹൻ, മേക്കപ്പ് സീനൂപ് രാജ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, സ്റ്റിൽസ് അജി മസ്ക്കറ്റ്, പരസ്യകല കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, പി ആർ ഒ എ എസ് ദിനേശ്.
ALSO READ : 'മണ്‍ഡേ ടെസ്റ്റ്' പാസ്സായോ 'ജവാന്‍'? 5 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ