Anasuya Bharadwaj in Malayalam : അനസൂയ ഭരദ്വാജ് ആദ്യമായി മലയാളത്തില്‍; ഭീഷ്‍മ പര്‍വ്വത്തില്‍ മമ്മൂട്ടിക്കൊപ്പം

Published : Dec 28, 2021, 09:13 PM IST
Anasuya Bharadwaj in Malayalam : അനസൂയ ഭരദ്വാജ് ആദ്യമായി മലയാളത്തില്‍; ഭീഷ്‍മ പര്‍വ്വത്തില്‍ മമ്മൂട്ടിക്കൊപ്പം

Synopsis

പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

മേക്കിംഗ് സ്റ്റൈല്‍ പോലെ താരനിര്‍ണ്ണയത്തിലും തന്‍റേതായ കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്ന സംവിധായകനാണ് അമല്‍ നീരദ് (Amal Neerad). അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം 'ഭീഷ്‍മ പര്‍വ്വ'ത്തിന്‍റെ (Bheeshma Parvam) കാസ്റ്റിംഗും അത്തരത്തില്‍ പെട്ടതാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അവതരിപ്പിക്കുകയാണ് അമല്‍ നീരദ്. ഇപ്പോഴിതാ ഒരു തെലുങ്ക് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ടെലിവിഷന്‍ അവതാരകയും ചലച്ചിത്രനടിയുമായ അനസൂയ ഭരദ്വാജ് (Anasuya Bharadwaj) ആണ് ഭീഷ്‍മ പര്‍വ്വത്തിലെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരുടെ മലയാളം അരങ്ങേറ്റവുമാണ് ഇത്.

തെലുങ്കിലെ പ്രധാന ടെലിവിഷന്‍ ചാനലുകളിലെ പല ജനപ്രിയ ഷോകളുടെയും അവതാരക എന്ന നിലയില്‍ ശ്രദ്ധ നേടിയാണ് അനസൂയ കരിയര്‍ ആരംഭിക്കുന്നത്. അദിവി സേഷ് നായകനായി 2016ല്‍ പുറത്തെത്തിയ തെലുങ്ക് മിസ്റ്ററി ത്രില്ലര്‍ ചിത്രം 'ക്ഷണ'ത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് രംഗസ്ഥലം, പുഷ്‍പ, ആചാര്യ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അവര്‍. ഭീഷ്‍മ പര്‍വ്വത്തില്‍ 'ആലീസ്' എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, കെ പി എ സി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലുള്ളതെന്ന് കരുതപ്പെടുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ ആണ്. അമല്‍ നീരദിനൊപ്പം ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്