'മൂന്ന് വര്‍ഷത്തെ സ്വപ്‌നം'; അനശ്വര രാജന്‍ പറയുന്നു

Published : Aug 25, 2019, 04:51 PM IST
'മൂന്ന് വര്‍ഷത്തെ സ്വപ്‌നം'; അനശ്വര രാജന്‍ പറയുന്നു

Synopsis

'എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു!'

'ഉദാഹരണം സുജാത' എന്ന ആദ്യചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധയിലേക്കെത്തിയ നടിയാണ് അനശ്വര രാജന്‍. മഞ്ജു വാര്യര്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു ആദ്യചിത്രത്തില്‍ അനശ്വരയ്ക്ക്. എന്നാല്‍ 'തണ്ണീര്‍മത്തന്‍ ദിനങ്ങളാ'ണ് അനശ്വരയ്ക്ക് കരിയറിലെ വന്‍ ബ്രേക്ക് നല്‍കിയത്. 45 കോടിയും പിന്നിട്ട് ബോക്‌സ്ഓഫീസില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ് ചിത്രം. 'തണ്ണീര്‍ മത്തന്റെ' വിജയത്തിനൊപ്പം ഈ ദിവസങ്ങളില്‍ തന്നെ ഏറെ സന്തോഷിപ്പിച്ച മറ്റൊരു കാര്യത്തെക്കുറിച്ച് പറയുകയാണ് അനശ്വര. പ്രിയതാരം ദുല്‍ഖര്‍ സല്‍മാനെ ആദ്യമായി നേരിട്ട് കണ്ടതിന്റെ ആവേശം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അനശ്വര.

'എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു! കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊണ്ടുനടന്നിരുന്ന സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു!', ദുല്‍ഖര്‍ സല്‍മാനോടൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം അനശ്വര ഫേസ്ബുക്കില്‍ കുറിച്ചു. 

റെഡ് എഫ്എം മ്യൂസിക് അവാര്‍ഡ്‌സ് വേദിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. അതേസമയം ബോളിവുഡ് ചിത്രം 'ദി സോയ ഫാക്ടറാ'ണ് ദുല്‍ഖറിന്റേതായി അടുത്ത് തീയേറ്ററുകളില്‍ എത്താനുള്ളത്. സോനം കപൂര്‍ ആണ് നായിക. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. അനുജ ചൗഹാന്‍ 2008ല്‍ എഴുതിയ 'സോയ ഫാക്ടര്‍' എന്ന നോവലിനെ അധികരിച്ചാണ് സിനിമ. സെപ്റ്റംബര്‍ 20ന് തീയേറ്ററുകളിലെത്തും.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക