
മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് നടി അനശ്വര രാജൻ. സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് അനശ്വര രാജൻ രംഗത്ത് എത്തിയത്. നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ. പഠിക്കണം, ബഹുമാനിക്കാൻ. അസഭ്യവർഷങ്ങള്‍ വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ എന്ന്. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം എന്നും ഡബ്യുസിസിയുടെ ക്യാംപയിനില്‍ ഭാഗമായി അനശ്വര രാജൻ പറയുന്നു.
ഞാൻ പങ്കുവെയ്ക്കുന്ന, എന്റെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യവർഷങ്ങളും വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ എന്ന്. അതെ, മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ടെന്ന്. പഠിക്കണം, ബഹുമാനിക്കാൻ- അനശ്വര രാജൻ വീഡിയോയിൽ പറഞ്ഞു. REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം എന്ന ക്യാംപയിനിലാണ് അനശ്വര രാജൻ ഇക്കാര്യം പറയുന്നത്.
സ്ത്രീവിരുദ്ധമായ പ്രസ്‍താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്‍ത വിജയ് പി നായര്‍ക്ക് നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്‍മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‍മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയാകുന്നത്. സൈബര്‍ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ക്യാമ്പയിനുമായി രംഗത്തുകയാണ് എന്ന് ഡബ്യുസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.
'റെഫ്യൂസ് ദ അബ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ സ്ത്രീശബ്‍ദങ്ങളെ നിശബ്‍ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. സൈബർ സംസ്‍കാരത്തെ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യുസിസി പോസ്റ്റിൽ പറയുന്നു. സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള WCCയുടെ പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്. ഇന്ന് ലോഞ്ച് ചെയ്യുന്ന WCCയുടെ കാമ്പയിൻ #RefusetheAbuse 'സൈബർ ഇടം, ഞങ്ങളുടെയും ഇടം', സ്ത്രീ ശബ്‍ദങ്ങളെ നിശബ്‍ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്‍കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്നും പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ