ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജൻ; 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' തേർഡ് ലുക്ക് എത്തി

Published : Jul 28, 2024, 09:01 PM ISTUpdated : Jul 28, 2024, 09:03 PM IST
ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജൻ; 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' തേർഡ് ലുക്ക് എത്തി

Synopsis

ചിത്രം ഓഗസ്റ്റ് 23ന് തിയറ്ററുകളിൽ എത്തും. 

'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന പുതിയ മലയാള ചലച്ചിത്രത്തിന്റെ തേർഡ് ലുക്ക് റിലീസ് ചെയ്തു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനശ്വര രാജന്റെ ലുക്കാണ് പുറത്തു വന്നിരിക്കുന്നത്. മഞ്ജു വാര്യർ നായികയായ കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ദീപു കരുണാകരൻ ഒരുക്കിയ സിനിമയാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ. ചിത്രം ഓഗസ്റ്റ് 23ന് തിയറ്ററുകളിൽ എത്തും. 

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഇവർ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഒരു റൊമാന്‍റിക് കോമഡി ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ റ്റി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ ആണ്.

എഡിറ്റിംഗ് - സോബിൻ കേ സോമൻ, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് - ബൈജു ശശികല, പി. ആർ. ഒ - ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് - റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ, സ്റ്റിൽസ് - അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഒരുകൂട്ടം തൊഴിൽ അന്വേഷകരുടെ കഥ പറയാൻ 'സൂപ്പർ സ്റ്റാർ കല്യാണി'; റിലീസ് ഓണത്തിന്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ