Mike : അനശ്വര രാജൻ ചിത്രം 'മൈക്കി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നടൻ ജോണ്‍ അബ്രഹാം

Web Desk   | Asianet News
Published : Dec 08, 2021, 09:25 AM ISTUpdated : Dec 08, 2021, 03:25 PM IST
Mike : അനശ്വര രാജൻ ചിത്രം 'മൈക്കി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നടൻ ജോണ്‍ അബ്രഹാം

Synopsis

'മൈക്ക്' എന്ന ചിത്രം നിര്‍മിക്കുന്നത് നടൻ ജോണ്‍ എബ്രഹാമാണ്.

അനശ്വര രാജൻ (Anaswara Rajan) ചിത്രം 'മൈക്കി'ന്റെ (Mike) ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വിഷ്‍‍ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിര്‍മാതാവ് ജോൺ അബ്രഹാമാണ് കൊച്ചിയില്‍ പ്രൗഡഗംഭീരമായ ചടങ്ങില്‍ പുറത്തുവിട്ടത്. ഒരു മലയാള സിനിമ ഇതാദ്യമായിട്ടാണ് ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. 'മൈക്ക്' എന്ന ചിത്രത്തിലെ പുതുമുഖ നായകൻ രഞ്‍ജിത്ത് സജീവനെയും ജോണ്‍ അബ്രഹാം പരിചയപ്പെടുത്തി.

'മൈക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ അനശ്വര രാജനെയും രഞ്‍ജിത്ത് സജീവിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന 'മൈക്കി'ല്‍ അഭിനയിക്കുന്നു. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ജെ എ എന്റർടൈൻമെന്റിന്റെ ബാനറിലാണ് 'മൈക്ക്' ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. 'വിക്കി ഡോണർ', 'മദ്രാസ് കഫെ', 'പരമാണു', 'ബത്‌ല ഹൗസ്'  തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്.  ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് മൈക്കിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. 'മൈക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജോൺ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും പ്രവർത്തകരും പങ്കെടുത്തു. 

ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്.  മേക്കപ്പ് - റോണെക്സ് സേവിയർ, വസ്‍ത്രാലങ്കാരം - സോണിയ സാൻഡിയാവോ. മൈക്ക്' എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി