Super Sharanya Movie : അനശ്വര രാജന്റെ 'സൂപ്പര്‍ ശരണ്യ'; ജനുവരിയില്‍ തിയറ്ററുകളിലേക്ക്

Web Desk   | Asianet News
Published : Dec 16, 2021, 12:50 PM ISTUpdated : Dec 16, 2021, 12:54 PM IST
Super Sharanya Movie : അനശ്വര രാജന്റെ 'സൂപ്പര്‍ ശരണ്യ'; ജനുവരിയില്‍ തിയറ്ററുകളിലേക്ക്

Synopsis

കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ.

'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'(Super Sharanya). അനശ്വര രാജനും(Anaswara Rajan) അർജുൻ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത വർഷം ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പുതിയ വിവരം. ചിത്രത്തിന്റെ പുതിയ പോസ്റ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈല്‍ കോയ.

വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.  'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രം കലാലയ ജീവിതത്തിന് പ്രാധാന്യം നല്‍കിയുള്ളതായിരിക്കും.  അനശ്വര രാജൻ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍. സൗണ്ട് ഡിസൈന്‍ ചെയ്‍തിരിക്കുന്നത് കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്.

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ