കൂളായി വാക്സിൻ എടുത്ത് അനശ്വര രാജൻ, മറ്റുള്ളവര്‍ കണ്ടുപഠിക്കൂവെന്ന് ആരാധകര്‍- വീഡിയോ

Web Desk   | Asianet News
Published : Jul 10, 2021, 10:37 AM IST
കൂളായി വാക്സിൻ എടുത്ത് അനശ്വര രാജൻ, മറ്റുള്ളവര്‍ കണ്ടുപഠിക്കൂവെന്ന് ആരാധകര്‍- വീഡിയോ

Synopsis

കൊവിഡിനെതിരെയുള്ള വാക്സിൻ എടുക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് അനശ്വര രാജൻ.

രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടം തുടരുകയാണ്. കൊവിഡിന് എതിരെയുള്ള വാക്സിൻ സ്വീകരിക്കലും പ്രോട്ടോക്കോള്‍ പാലിക്കലും ആണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. കൊവിഡ് ബാധിച്ചുള്ള മരണങ്ങളും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ അനശ്വര രാജൻ കൊവിഡ് സ്വീകരിക്കുമ്പോള്‍ എടുത്ത വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

സെലിബ്രിറ്റികള്‍ പലരും കൊവിഡ് സ്വീകരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയുമൊക്കെ പങ്കുവെച്ചിരുന്നു. പലരും സൂചിയെ പേടിച്ച് കണ്ണുംപൂട്ടിയിരിക്കുന്നതായി ഫോട്ടോകളിലും വീഡിയോകളിലും കണ്ടു. എന്നാല്‍ അനശ്വര വളരെ കൂളായിട്ടാണ് വീഡിയോയില്‍ കാണപ്പെടുന്നത്.  വാക്സിൻ കുത്തിവയ്‍ക്കുമ്പോള്‍ പലരും ഇവിടെ കരച്ചിലും ബഹളവുമായിരുന്നു, അനശ്വരയെ കണ്ടുപഠിക്കൂവെന്നാണ് കമന്റുകള്‍.

വാക്സിൻ എടുക്കുമ്പോള്‍ നഴ്‍സ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങളും വീഡിയോയില്‍ കേള്‍ക്കാം.

ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്