അൻപില്‍ അവൻ തമിഴ്‍നാട്ടില്‍ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

Published : Oct 16, 2026, 01:47 PM IST
Ashok Selvan

Synopsis

അൻപില്‍ അവൻ തമിഴ്‍നാട്ടില്‍ നേടിയത്.

തമിഴകത്തെ യുവ താരങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച നടനാണ് അശോക് സെല്‍വൻ. അശോക് സെല്‍വൻ നായകനായെത്തിയ പുതിയ ചിത്രമാണ് അൻപില്‍ അവൻ. പ്രീതി മുകുന്ദൻ നായികയായി എത്തിയിരിക്കുുന്നു. അൻപില്‍ അവൻ എട്ട് കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായിട്ടാണ് ഏഴ് കോടി നേടിയത്.

നവാഗതനായ ആര്‍ കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്‍നേശ് ശിവ, അശോക് സെല്‍വൻ എന്നിവര്‍ക്കൊപ്പം ആര്‍ കാര്‍‌ത്തികേയനും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. പോര്‍ തൊഴില്‍, കര എന്നീ സിനിമകളുടെ സംവിധായകനാണ് വിഘ്‍നേശ് രാജ, അശമീര അയപ്പനാണ് അഡീഷണല്‍ സ്‍ക്രീൻ പ്ലേ.

ടൈറ്റില്‍ പ്രഖ്യാപിച്ച് ടീസര്‍ പുറത്തുവിട്ടിരുന്നു. നവ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. സാബുമോൻ അബ്‍ദുമസദ്, കതിര്‍ബാലു, മഹാ ഡെല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഗാന രചനയും ഗോവിന്ദ് വസന്തയാണ്. ഗൗതം രാജേന്ദ്രൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ സെല്‍വ ആര്‍ കെയാണ്. മണികണ്ഠൻ ശ്രീനിവാസൻ കലാ സംവിധാനവും പീറ്റര്‍ ഹെയ്‍ൻ ആക്ഷൻ കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നു. അശോക് സെല്‍വനും അഭിനയ സെല്‍വവും ഹാപ്പി ഹൈ പിക്ചേഴ്‍സിന്റെ ബാനറിലും കെ കരുണാമൂര്‍ത്തി അയ്യങ്കരൻ ഇന്റര്‍നാഷണലിന്റെ ബാനറിലും ചിത്രം നിര്‍മിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബത്ത തമിഴ്‍നാട്ടില്‍ എത്ര നേടി?, കളക്ഷൻ കണക്കുകള്‍
അടിനാശം വെള്ളപ്പൊക്കം ഒടിടിയില്‍ എത്തി