അഞ്ചക്കള്ളകോക്കാനിലെ ഗാനം തുമ്പിയും തരംഗമായി, 15ന് റിലീസ്

Published : Mar 12, 2024, 03:05 PM ISTUpdated : Mar 12, 2024, 05:03 PM IST
അഞ്ചക്കള്ളകോക്കാനിലെ ഗാനം തുമ്പിയും തരംഗമായി, 15ന് റിലീസ്

Synopsis

സംവിധാനം ഉല്ലാസ് ചെമ്പനാണ്.

അഞ്ചക്കള്ളകോക്കാൻ എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം തുമ്പി വ്യത്യസ്‍തത പുലർത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. അഞ്ചക്കള്ളകോക്കാനിലെ ഗാനം റിലീസായി മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ അത് സ്വീകരിച്ചു കഴിഞ്ഞു. ട്രെയ്‍ലറിലും പോസ്റ്ററിലും ഉണ്ടായിരുന്ന വ്യത്യസ്‍തത ചിത്രത്തിലെ ഗാനത്തിലും പരീക്ഷിച്ചപ്പോള്‍ വിജയിക്കാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിലും ഗാനം ചര്‍ച്ചയായിരിക്കുന്നു.

സംവിധാനം ഉല്ലാസ് ചെമ്പനാണ് നിര്‍വഹിച്ചിരിക്കുന്നത്. കൾട്ട് വെസ്റ്റേൺ രീതിയിലാണ് അഞ്ചക്കള്ളകോക്കാൻ സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ഗാനത്തില്‍ നിന്നും ട്രെയിലറില്‍ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.  ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ആർമോ. തുമ്പിതുള്ളൽ കലാരൂപത്തിന്റ ആവേശത്തിന്റെ ഓര്‍മകള്‍ ചിത്രത്തിലൂടെ ഒട്ടുംചോരാതെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ.

അഞ്ചക്കള്ളകോക്കാൻ എന്ന വേറിട്ട സിനിമയിലെ ഗാനം ആലപിച്ചിരിക്കുന്നത് തൃശ്ശൂർ ജില്ലയിലെ കൊള്ളന്നൂർ പഞ്ചായത്തിലെ വർഷങ്ങളായി തുമ്പി തുള്ളുന്ന മാളു ചേച്ചിയും കൂട്ടുകാരുമാണ്. നാടൻ തല്ലും നാടൻ പാട്ടുമായി ചിത്രത്തിലെ ഗാനം ഒരു ട്രാൻസ് മോഡിന്റെ താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിര്‍മാണം ചെമ്പോസ്‌കി മോഷൻ പിച്ചർസിന്റെ ബാനറിൽ ആണ്.

ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ചെമ്പൻ വിനോദും ലുക്മാനുമാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. മണികണ്ഠൻ ആർ ആചാരിക്കുമൊപ്പം ചിത്രത്തില്‍ പ്രവീൺ ടി ജെ, ശ്രീജിത്ത് രവി, മേഘ തോമസ്, മെറിൻ മേരി ഫിലിപ്പ് എന്നിവരും വേഷമിടുന്നു. സ്റ്റണ്ട് കൊറിയോഗ്രഫി ആർ രാജശേഖറായ ചിത്രത്തിന്റെ ഡാൻസ് കൊറിയോഗ്രഫി മൈസെൽഫ് ആൻഡ് മൈ മൂവ്‌സ് അക്കാഡമിയിലെ ജിഷ്‍ണുവും സംഘവുമാണ് . ചിത്രം റിലീസാകുക മാര്‍ച്ച് 15ന്.

Read More: പൃഥ്വിരാജ് മോഹൻലാലിന് പഠിക്കുകയാണോ?, അതോ?, വീഡിയോയിലെ കൗതുകം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക