മോഹൻലാലുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി ആരാധകര്‍.

മോഹൻലാലിനെ ഒരു ജ്യേഷ്‍ഠനെ പോലെയാണ് താൻ കാണുന്നത് എന്നത് പലപ്പോഴായി പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാലും പൃഥ്വിരാജും തമ്മിലുളള ബന്ധത്തെ കുറിച്ച് ഇരുവരും മനസ് തുറക്കാറുള്ളതും ചര്‍ച്ചയാകാറുണ്ട്. മോഹൻലാലിനെ നായകനാക്കി എമ്പുരാൻ സിനിമ സംവിധാനം ചെയ്യുകയാണ് പൃഥ്വിരാജ് . ആടുജീവിതത്തിന്റെ പ്രമോഷണ്‍ ചടങ്ങിനെത്തിയ പൃഥ്വിരാജിന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നത് മോഹൻലാലിന്റെ നടത്തുവുമായുള്ള സാമ്യത്താലുമാണ് എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത് ചര്‍ച്ചയാകുകയാണ്.

തോള്‍ ചെരിഞ്ഞുള്ള മോഹൻലാലിന്റെ നടത്തം മലയാള സിനിമയില്‍ പ്രശസ്‍തമാണ്. പൃഥ്വിരാജിന്റെ നടത്തം മോഹൻലാലിനെ ഓര്‍മിപ്പിക്കുന്നുവെന്ന് വീഡിയോ പോസ്റ്റ് ചെയ്‍തവര്‍ അഭിപ്രായപ്പെടുന്നത് എന്നതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കമന്റുകളിലും ആരാധകര്‍ അങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്. എമ്പുരാന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയല്ലേ അതിനാലാകും ചിത്രത്തിലെ നായകൻ മോഹൻലാലിന്റെ സ്വാധീനം പൃഥ്വിരാജിലും പ്രകടമാകുന്നത് എന്ന് മറ്റ് ചിലര്‍ പറയുന്നു.

എക്കാലത്തെയും ഹിറ്റുകളിലൊന്നായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആഗോളതലത്തില്‍ ലൂസിഫര്‍ ആകെ 100 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധായകനായി നടൻ പൃഥ്വിരാജ് അരങ്ങേറിയ ചിത്രം എന്ന പ്രത്യേകതയും മോഹൻലാലിന്റെ ലൂസിഫര്‍ക്കുണ്ടായിരുന്നു. വൻ ഹൈപ്പോടെ എത്തിയ ഒരു ചിത്രവുമായിരുന്നു അന്ന് ലൂസിഫര്‍ എന്നതിനാല്‍ മോഹൻലാലിന്റെ എമ്പുരാനും ആവേശമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എമ്പുരാനില്‍ പ്രധാനമായും ഖുറേഷി എബ്രാമിന്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നതിനാല്‍ ഇന്ത്യക്ക് പുറമേ യുഎസ് അടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കുന്നതായി പൃഥ്വിരാജ് തന്നെ അപ്‍ഡേറ്റുകള്‍ പുറത്തുവിട്ടിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാലം ചികയുന്ന ചിത്രമായിരിക്കും എമ്പുരാൻ എന്ന് പ്രഖ്യാപന സമയം തൊട്ടേ വ്യക്തമായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. സംഗീതം ദീപക് ദേവും.

Read More: 'ആദ്യത്തെ വെല്ലുവിളി അതാണ്', വെളിപ്പെടുത്തി സംവിധായകൻ ബ്ലെസ്സി, 'ആടുജീവിതം ഒരു ഡോക്യുമെന്റേഷനല്ല'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക