
മിനി സ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാലാണ് ആരാധകർ അനുമോള്‍ എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുക്കുട്ടി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അനുവിന്റെ താലികെട്ട് ചടങ്ങിലും പ്രീ വെഡ്ഡിങ്ങ് ഫംങ്ഷൻസിലും പങ്കെടുത്തത്. അതിലൊരാൾ ബിഗ്ബോസിൽ അനുവിന്റെ സഹതാരവും അവതാരകയുമായ മസ്താനി ആയിരുന്നു. റിസപ്ഷൻ ചടങ്ങിനിടെ അനുവിനെക്കുറിച്ച് മസ്താനി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്.
''അനുമോളുമായുള്ള എന്റെ സൗഹൃദത്തിന്റെ ഇംപാക്ട് റീ എൻട്രിയിൽ എല്ലാവരും കണ്ടതാണ്. ബിഗ്ബോസിൽ ഒരു സഹമൽസരാർത്ഥി ഉറഞ്ഞു തുള്ളിയപ്പോൾ അനുമോളാണ് എന്നെ കൺട്രോൾ ചെയ്തത്. ഒരു കയ്യിൽ അനുമോളും ഒരു കയ്യിൽ പ്രവീണുമാണ് പിടിച്ചത്. അന്ന് അനുമോൾ എന്നോടു പറഞ്ഞത് ഒരു കാര്യം മാത്രമാണ്; ക്ഷമിക്കണം, കാരണം ഇന്നു നീ ക്ഷമിച്ചാൽ നാളെ നിനക്ക് അതിന്റെ റിസൾട്ട് കിട്ടുമെന്ന്. അതിനൊരു റിസൾട്ട് ഇന്നെനിക്ക് കിട്ടി. അന്നു മുതൽ ഇന്നു വരെ അവൾ എനിക്ക് നല്ലൊരു സുഹൃത്താണ്. അവളുടെ ഇത്രയും നല്ല മൊമന്റ്സിലൊക്കെ വിളിക്കാൻ തക്ക ഫ്രണ്ട്ഷിപ്പ് ഞങ്ങൾ തമ്മിൽ ഉണ്ടായി. അന്ന് ബിഗ്ബോസിൽ വെച്ച് അവൾ പറഞ്ഞ ആ കാര്യം ഇന്നും ഞാൻ ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്നു'', എന്നാണ് മസ്താനി പറഞ്ഞത്.
ഫിനാലെക്കു മുൻപ്, എവിക്ട് ആയ മത്സരാർത്ഥികൾ തിരിച്ചെത്തിയപ്പോഴും, ഗ്രാൻഡ് ഫിനാലെയുടെ വേദിയിലും അനുമോൾക്ക് വേണ്ടി നിലയുറപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത മത്സരാർത്ഥികളിൽ ഒരാളായിരുന്നു മസ്താനി. ബിഗ് ബോസിനു പുറത്തും ഇരുവരും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ