ദേവനന്ദ കേന്ദ്ര കഥാപാത്രമാകുന്ന 'അന്ധൻ്റെ ലോകം' ഡൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Published : Mar 29, 2026, 05:45 PM IST
andhante lokam movie in delhi international film festival

Synopsis

പ്രശസ്ത കലാസംവിധായകൻ സഹസ് ബാലയുടെ ആദ്യ സംവിധാന സംരംഭമായ 'അന്ധൻ്റെ ലോകം' ഡൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനായി ഒരുക്കിയ 'അന്ധൻ്റെ ലോകം' ഡൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സഹസിൻ്റെ ആന്തോളജി സിനിമകളുടെ ആദ്യചിത്രമാണ് 'അന്ധന്‍റെ ലോകം' മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല. ഒരു പെണ്‍കുട്ടിയുടെയും പിതാവിന്‍റെയും വൈകാരികമായ ഹൃദയബന്ധങ്ങളുടെ കഥയും ജീവിതത്തിന്‍റെ മൂല്യബോധങ്ങളിലേക്ക് നമ്മെ വിളിച്ചുണര്‍ത്തുന്ന ഒരു പ്രമേയവുമാണ് അന്ധന്‍റെ ലോകം. ഏത് വിജയത്തിന്‍റെയും അടിസ്ഥാനം പണമല്ലെന്നും ജീവിതമൂല്യങ്ങളിലേക്കുള്ള വീക്ഷണമാണ് അതിന്‍റെ അടിസ്ഥാനമെന്നും ചിത്രം പറയുന്നു.

അഭിനേതാക്കള്‍- ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, അനിയപ്പന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശ്രീജേഷ് ശ്രീവത്സം, അശ്വതി പട്ടാമ്പി, പ്രബിന്‍ ബാലന്‍, ലളിത കിഷോര്‍, ബാനര്‍- ഫുള്‍മാര്‍ക്ക് സിനിമ, വി എസ് മീഡിയ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- സഹസ് ബാല, നിര്‍മ്മാണം- ജെഷീദ ഷാജി, ജീത്മ ആരംകുനിയില്‍, ക്യാമറ- രവിചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കല- അജയന്‍ കൊല്ലം, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രന്‍, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂര്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, അസോസിയേറ്റ് ക്യാമറാമാൻ- പ്രവീൺ നാരായണൻ, സഹസംവിധാനം - നിഹാൽ, സ്റ്റില്‍സ്- ഗിരിശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പള്ളിച്ചട്ടമ്പി'യായി ടൊവിനോ തോമസ്; ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുന്നു
എല്ലാവരും മറന്നോ 'ജനനായകനെ'? ഇനി എന്ന് കാണാനാവും വിജയ് ചിത്രം? റിലീസ് തീയതി സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്