വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ആഞ്‍ജലീന ജോളി

Web Desk   | Asianet News
Published : Feb 04, 2021, 11:33 AM IST
വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ആഞ്‍ജലീന ജോളി

Synopsis

വോഗിന് നൽകിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളി ഇക്കാര്യങ്ങള്‍ പറയുന്നത്.

വിവാഹ മോചനം നടത്തിയതിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഹോളിവുഡ് നടി ആഞ്‍ജലീന ജോളി. മുൻ ഭര്‍ത്താവായ ബ്രാഡ്‍പിറ്റിന്റെ വീട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് മാത്രം അകലയെലാണ് തന്റെ വീട്. കുട്ടികളുടെ അച്ഛനുമായി അടുത്തിടപഴകാനാണ് അടുത്ത് വീട് വാങ്ങിയത്. വോഗിന് നൽകിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളി ഇക്കാര്യങ്ങള്‍ പറയുന്നത്. ഇവരുടെ വിവാഹമോചനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിവാഹബന്ധം പിരിഞ്ഞതിന് ശേഷം അതിനെ കുറിച്ച് ഇതാദ്യമായാണ് ആഞ്‍ജലീന ജോളി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.  

ബ്രാഞ്ജലീന എല്ലാവരും സ്‍നേഹത്തോടെ വിളിച്ചിരുന്നതായിരുന്നു ബ്രാഡ്‍പിറ്റ്- ആഞ്‍ജലീന ദമ്പതികള്‍. 2016 അവസാനത്തോടെയാണ് ഇവര്‍ പിരിയുന്നത്.  ലോസ് ഏഞ്ചലസിനെ തന്റെ സ്ഥിരം താമസ സ്ഥലമാക്കാനുള്ള ബ്രാഡ്‍പിറ്റിന്റെ നിര്‍ബന്ധമാണ് ഇരുവരുയും പിരിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.  മാഡോക്സ്(19), പാക്സ്(16), സഹാറ(15), ഷീലോ(14), എന്നിവർക്കു പുറമേ 12 വയസ്സുള്ള ഇരട്ടകളായ വിവിയൻ, നോക്സ് എന്നീ ആറുമക്കളെയും വിട്ടുകിട്ടാനുള്ള നിയമയുദ്ധത്തിലും  ഇവര്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ നിയമപോരാട്ടങ്ങള്‍ വിവാദവുമായി. പക്ഷേ മക്കള്‍ക്ക് അച്ഛനുമായി ഇടപെടാൻ വേണ്ടി ബ്രാഡ്‍പിറ്റിന്റെ അടുത്തുതന്നെയാണ് വീട് വെച്ച് താമസിക്കുന്നത് എന്ന് ആണ് ഇപോള്‍ ആഞ്‍ജലീന ജോളി വ്യക്തമാക്കിയിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തെ സാധാരണ നിലയില്‍ എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു. എല്ലാം പഴയതുപോലെ തിരിച്ചുവരുന്നു. ഐസ് ഉരുകുന്നതുപോലെയോ ശരീരത്തില്‍ രക്തം തിരിച്ചുവരുന്നതുപോലെയൊക്കെ എന്നാണ് ആഞ്‍ജലീന ജോളി പറയുന്നത്.

വീട്ടില്‍ തന്നെ തളച്ചിടുന്നുവെന്നായിരുന്നു ആഞ്‍ജലീന ജോളി പറഞ്ഞിരുന്നത്.

വൺസ് അപ്പോൺ എ ടൈം ഹോളിവുഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ലോസ് ഏഞ്ചലസിൽ തന്നെ അത് വേണമെന്ന് ബ്രാഡ്‍പിറ്റ് ർബന്ധം പിടിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്
'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്