അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

Published : Sep 29, 2024, 08:24 AM ISTUpdated : Sep 29, 2024, 02:57 PM IST
അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

Synopsis

വൻ ഹിറ്റുകളൊരുക്കുന്ന ഒരു സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍.

അനിരുദ്ധ് രവിചന്ദര്‍ ഒരു പേരല്ല സിനിമാ ലോകത്ത് ഇന്ന്. ഒരു വിശ്വാസമാണ്. അനിരുദ്ധ് രവിചന്ദറാണ് ഒരു സിനിമയുടെ സംഗീതമെങ്കില്‍ അത് വൻ വിജയമാകുമെന്നാണ് വിശ്വാസം. അങ്ങനെ കാത്തിരിക്കുന്ന ഒരു രജനികാന്ത് ചിത്രമാണ് വേട്ടൈയൻ. 

രജനികാന്തിന്റ കടുത്ത ആരാധകനുമാണ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍. ഒടുവില്‍ രജനികാന്തിന്റേതായി എത്തിയ ജയിലറിന്റെയും സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ജയിലറെ മികവുറ്റതാക്കിയതെന്ന് പറഞ്ഞിരുന്നു രജനികാന്തും. അനിരുദ്ധ് രവിചന്ദറിന്റെ ഫോണിലെ വാള്‍പേപ്പര്‍ എന്തെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ആരാധകര്‍ പ്രതീക്ഷിച്ചതാണ് ഫോണില്‍ ഉള്ളത്.  തലൈവര്‍ രജനികാന്തിന്റേതായി എത്തിയ ജയിലറുടെ ഫോട്ടോയാണ് വാള്‍പേപ്പറിലുള്ളത്. ഇനി രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രം വേട്ടൈയനില്‍ മഞ്‍ജു വാര്യരും ഉണ്ട്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്‍ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി തുടങ്ങിയവരും കഥാപാത്രങ്ങളായുണ്ട്.

Read More: ബജറ്റ് 100 കോടി, വമ്പൻ താരത്തിന് അടിതെറ്റി, ഇനി ആ ചിത്രം ഒടിടിയില്‍, ട്വിസ്റ്റുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു