തിയറ്ററില്‍ നേടാനായത് ആകെ 12 കോടി മാത്രമാണ്.

അജയ് ദേവ്‍ഗണ്‍ നായകനായി വരുന്ന സിനിമകള്‍ താരതമ്യേന വിജയമാകാറുണ്ട്. സംവിധാനം നിര്‍വഹിച്ച് നായകനും ആയ ചിത്രങ്ങളും മുമ്പ് അജയ് ദേവ്‍ഗണിന്റേതായി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഒരു ചിത്രം വൻ പരാജയമായിരിക്കുകയാണ്. അജയ് ദേവ്‍ഗണ്‍ നായകനായി വന്ന ചിത്രം ഔറോണ്‍ മേ കഹാം ദും ധാ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് എന്നതിനാല്‍ അഭിപ്രായം മാറുമോയെന്നാണ് താരത്തിന്റെ ആരാധകര്‍ ഉറ്റുനോക്കുന്നത്.

അജയ് ദേവ്‍ഗണ്‍ നായകനായി 100 കോടി ബജറ്റിലായിരുന്നു ഔറോണ്‍ മേ കഹാം ദും ധാ എടുത്തത്. എന്നാല്‍ നേടിയത് കേവലം 12 കോടി രൂപയോളം മാത്രമാണ് എന്നത് ഹിന്ദി സിനിമയെ ആകെ നിരാശപ്പെടുത്തുന്നതാണ്. വൻ പരാജയമാണ് ചിത്രം നേരിട്ടതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

സംവിധാനം നിര്‍വഹിച്ചത് നീരജ് പാണ്ഡെയായിരുന്നു. അജയ് ദേവ്‍ഗണ്‍ നായകനായി വന്നപ്പോള്‍ ചിത്രത്തില്‍ തബു, ജിമ്മി, ജയ ഉപാധ്യ, ഹാര്‍ദിക് സോണി, ഷാരൂഖ് സാദ്രി, ജിതെൻ ലല്‍വാനി, പ്രതിഭ, വേല്‍ജി നകര്‍, വൈഭവ് ശര്‍മ, സൗരഭ് താക്കറെ, ധൻ സിംഗ് രാജ്‍പുത്, ഉഷാ സക്സേന, നന്ദിനf കര്‍മാര്‍കര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സുധീര്‍ പല്‍സേനെയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അജയ് ദേവ്‍ഗണിന്റെ ഒരു റൊമാന്റിക് ചിത്രമായിരുന്നു ഔറോണ്‍ മേ കഹാം ദും ധാ എന്നത്.

ശീതള്‍ ഭാട്യക്കും നരേന്ദ് ഹിരാവത്തിനുമൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ കുമാര്‍ മംഗത് പതകും സംഗീത ആഹിറുമുണ്ട്. എം എം കീരവാണിയാണ് സംഗീതം. വിതരണം പനോരമ സ്‍റ്റുഡിയോസായിരുന്നു. അജയ് ദേവ്‍ഗണ്‍ നായകനായപ്പോള്‍ ചിത്രത്തിന്റെ തിരക്കഥ നീരജ് പാണ്ഡെയായിരുന്നു.

Read More: മന്ത്രി നിര്‍ണായകമായ തീരുമാനമെടുത്തു, രജനികാന്ത് ചിത്രം വേട്ടൈയന് ഇനി തമിഴകത്ത് വിലസാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക