ആശ ശരത്ത് നായികയാകുന്ന 'ഖെദ്ദ'യിലെ ആദ്യ ഗാനം പുറത്ത്

Published : Nov 24, 2022, 11:42 AM ISTUpdated : Nov 24, 2022, 11:43 AM IST
ആശ ശരത്ത് നായികയാകുന്ന 'ഖെദ്ദ'യിലെ ആദ്യ ഗാനം പുറത്ത്

Synopsis

ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ഖെദ്ദ ഡിസംബര്‍ രണ്ടിന് തീയേറ്ററുകളിൽ എത്തും.

ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 

ശ്രീവത്സൻ ജെ. മേനോൻ ഈണമിട്ട് മനോജ്‌ കുറൂർ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് പാടിയിരിക്കുന്നത്.

ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശ ശരത്തിന്‍റെ മകൾ ഉത്തര ശരത്തിന്‍റെ അരങ്ങേറ്റ ചിത്രമെന്ന പ്രേത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ്‌ കാന. ക്യാമറ  പ്രതാപ് പി നായർ. ബിജിപാലാണ് പശ്ചാത്തല സംഗീതം. ഖെദ്ദ ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്തും.
 

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി