ഷങ്കറിന്റെ ബഹുഭാഷാ ചിത്രത്തില്‍ പ്രധാന കഥാപാത്രമാകാൻ അഞ്‍ജലി

Web Desk   | Asianet News
Published : Aug 14, 2021, 06:12 PM IST
ഷങ്കറിന്റെ ബഹുഭാഷാ ചിത്രത്തില്‍  പ്രധാന കഥാപാത്രമാകാൻ അഞ്‍ജലി

Synopsis

ഷങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഞ്‍ജലിയും.

ഷങ്കര്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് ബഹുഭാഷാ ചിത്രമാണ്. തെലുങ്കിലെ യുവ നായകൻ രാം ചരണാണ് സിനിമയില്‍ നായകനായി എത്തുന്നത്. അതുകൊണ്ടുതന്നെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അഞ്‍‌ജലിയും ചിത്രത്തില്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്.

ബോളിവുഡ് നടി കിയാര അദ്വാനി രാം ചരണിന്റെ നായികയായി അഭിനയിക്കും. അഞ്‍ജലിയുടെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മെഗാ ബജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ പ്രമേയം  ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഉറ്റമിത്രത്തെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാൽ; 'ആരംഭം' സെറ്റിൽ സർപ്രൈസ് വിസിറ്റ്
'തുടരു'മിന് ശേഷം ആ മാജിക്? പോസിറ്റീവ് പ്രതികരണങ്ങളില്‍ ബുക്ക് മൈ ഷോയില്‍ വന്‍ കുതിപ്പുമായി 'വാഴ 2'