തനി നാടൻ വേഷത്തിൽ സീരിയൽ താരം അഞ്ജലി റാവു; ചിത്രങ്ങൾ

Published : Dec 26, 2022, 10:54 AM IST
തനി നാടൻ വേഷത്തിൽ സീരിയൽ താരം അഞ്ജലി റാവു; ചിത്രങ്ങൾ

Synopsis

നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടി

സ്വാതി നക്ഷത്രം ചോതി, മിസ്സിസ് ഹിറ്റ്ലർ തുടങ്ങിയ സീരിയലുകളിലൂടെ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി റാവു. നെഗറ്റീവ് വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഒട്ടേറെ ഹിറ്റ് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. അഭിനയത്തിന് മുൻപേ മോഡലിംഗ് ആരംഭിച്ച താരം മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെമി ഫൈനലിസ്റ്റും ആയിരുന്നു. അണിയറക്കാരുടെ പൊളിറ്റിക്സ് കാരണം മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചു എന്നായിരുന്നു പിന്നീട് താരം വെളിപ്പെടുത്തിയത്.

ഏറെ ആരാധകരുള്ള അഞ്ജലി സോഷ്യൽ മീഡിയയിൽ സജീവമാണ്. ലൊക്കേഷൻ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട് അഞ്ജലി. അഞ്ജലിയുടെ ഇൻസ്റ്റഗ്രാമിലൂടെ മിസിസ് ഹിറ്റ്ലർ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയാറുണ്ട്. ഇപ്പോഴിതാ, ലൊക്കേഷൻ വിശേഷങ്ങളിൽ നിന്ന് മാറി പുതിയ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം എത്തുന്നത്. ചുരിദാർ അണിഞ്ഞു തനി നാടൻ വേഷത്തിലാണ് അഞ്ജലി പ്രത്യക്ഷപ്പെടുന്നത്. സീരിയലിലെ നായകനായ അരുൺ രാഘവനാണ് ചിത്രങ്ങൾ പകർത്തിയതിനുള്ള ക്രെഡിറ്റ്‌ അഞ്ജലി നൽകുന്നത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

തമിഴ് സിനിമകളിൽ ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്തു എങ്കിലും '22 ഫീമെയിൽ കോട്ടയം' സിനിമയുടെ തമിഴ് പതിപ്പ്, നിത്യ മേനോൻ നായികയായ 'മാലിനി 22 പാളയംകോട്ടൈ ആണ് താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചത്. 'അച്ചം എൻപതു മദമൈയെടാ' തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമായ ശേഷം ഒരു സമയം തനിക്ക് അത്രമേൽ മികച്ച കഥാപാത്രങ്ങൾ ഒന്നും കിട്ടുന്നില്ലായിരുന്നു എന്നും അഞ്ജലി പറയുന്നു. അങ്ങനെയാണ് താൻ സീരിയൽ രംഗത്തേക്ക് കാലെടുത്തു വെച്ചത് എന്നാണു നടി പറയുന്നത്.

ALSO READ : 'ഒരു മെസി ഫാന്‍ ആണോ'? ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'