
'സുന്ദരി' എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി ശരത്ത്. ഏഷ്യനെറ്റിലെ 'പളുങ്ക്' സീരയിലിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിനിടയിലാണ് ഗര്‍ഭിണിയായ വിവരം അഞ്ജലി ശരത് പങ്കുവച്ചത്. ഗർഭകാല അവസ്ഥകളും സന്തോഷങ്ങളുമെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അഞ്‍ജലി തന്റെ വളക്കാപ്പ് വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
ഭർത്താവ് ശരത്തും കുടുംബാംഗങ്ങളുമെല്ലാം ചേർന്ന് ആഘോഷമായാണ് ചടങ്ങ് നടത്തുന്നത്. പട്ടുസാരിയുടുത്ത് അണിഞ്ഞൊരുങ്ങി സുന്ദരിയായാണ് അഞ്ജലി ശരത് ചടങ്ങിൽ എത്തിയിരിക്കുന്നത്. നിരവധി പലഹാരങ്ങൾക്കൊപ്പം വീട്ടുകാരെല്ലാം ചേർന്നപ്പോൾ താരം വളരെയധികം സന്തോഷവതി ആണെന്ന് ചിത്രങ്ങളിൽ തന്നെ വളരെ വ്യക്തമാണ്. 'നമ്മുടെ ജീവിതത്തിലെ എക്കാലത്തെയും മികച്ച ദിവസങ്ങൾ, എല്ലാ സ്നേഹത്തോടെയും അപ്പയും അമ്മയും നിനക്കായി കാത്തിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നുള്ള എല്ലാ സ്നേഹവും അനുഗ്രഹങ്ങളും നിനക്ക് ഉണ്ട്. ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് അഞ്ജലി വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
സംവിധായകന്‍ ശരത്ത് ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. 'സുന്ദരി' എന്ന സീരയലിന്റെ സഹസംവിധായകനായിരുന്നു ശരത്ത്. ലൊക്കേഷനില്‍ വച്ച് ഉണ്ടായ പ്രണയമാണ് ഒളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്. അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു അത്.
നേരത്തെ വിവാഹ ആവശ്യങ്ങൾക്കായി സീരിയലിൽ നിന്ന് അവധിയെടുത്ത അഞ്‍ജലി ശരത്തിനെ പുറത്താക്കിയത് വാർത്തയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ 'സുന്ദരി' സീരിയലിൽ നിന്നും പുറത്താക്കിയെന്നാണ് നടി അഞ്ജലി ശരത്ത് അന്ന് പരാതിപ്പെടുന്നത്. നാല് മാസം സീരിയലിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും നൽകിയിട്ടില്ലെന്നും അഞ്ജലി ശരത് പറഞ്ഞിരുന്നു. പുതിയ നായിക സീരിയലിൽ എത്തിയതോടെ സ്ഥിരം പ്രേക്ഷകർക്ക് മറുപടിയായാണ് അഞ്‍ജലി ശരത് ആരാധകരോട് പ്രതികരിച്ചത്.
Read More: 'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ