കാതല്‍ കണ്ട് കണ്ണുനിറഞ്ഞ് യുവ താരം അന്ന ബെന്നും, നടിയുടെ റിവ്യു

Published : Nov 28, 2023, 02:08 PM IST
കാതല്‍ കണ്ട് കണ്ണുനിറഞ്ഞ് യുവ താരം അന്ന ബെന്നും, നടിയുടെ റിവ്യു

Synopsis

എന്തുകൊണ്ട് മമ്മൂട്ടി ആദരിക്കപ്പെടുന്നു എന്ന് പറയുകയാണ് യുവ നടി അന്ന ബെൻ.

മമ്മൂട്ടിയുടെ കാതലിന് അഭിനന്ദനപ്രവാഹമാണ്.  തമിഴ് നടൻ സൂര്യയടക്കം മമ്മൂട്ടി ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. സംസ്ഥാനത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് കിട്ടുന്നത്. യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പര്‍ താരമാണ് അദ്ദേഹം. എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നയാള്‍. ഇത്തരത്തില്‍ സൂക്ഷ്‍മവും വേറിട്ടതുമായ ഒരു കഥാപാത്രത്തോട് നീതിപുലര്‍ത്തിയതിന് അങ്ങേയറ്റം ആദരവാണ് സര്‍. ഇത് ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നു ജിയോ ബോബി, ഇങ്ങനെ ഹൃദയത്തില്‍ ബാക്കിയാകുന്ന ഒരു സിനിമയ്‍ക്ക് അഭിനന്ദനം.  ഓമനയെ പതര്‍ച്ചകളില്ലാതെ മികവോടെ അവതരിപ്പിച്ച താരമായ ജ്യോതിക. അങ്ങനെ കാതലിലെ ഓരോ താരങ്ങളെ കുറിച്ചും അഭിപ്രായപ്പെടാം, എനിക്ക് വാക്കുകള്‍ കിട്ടാതെ വരുന്നു എന്നും അന്ന ബെൻ എഴുതിയിരിക്കുന്നു.

മമ്മൂട്ടി വേഷപകര്‍ച്ചയില്‍ വിസ്‍മയിപ്പിക്കുന്ന ചിത്രമാണ് കാതല്‍ എന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍. ജ്യോതികയാണ് നായികയായി എത്തിയത്. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു.

ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. വൻ ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും റിലീസിനേ ലഭിച്ച പൊസിറ്റീവ് പ്രതികരണം കാതലിന്റെ കളക്ഷനില്‍ പ്രതിഫലിക്കുന്നു എന്ന് വേണം കരുതാൻ. കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്താൻ കാതല്‍ സിനിമയ്‍ക്ക് ആകില്ലെങ്കിലും മാന്യമായ വിജയം നേടും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. എന്തായാലും മമ്മൂട്ടിയുടെ കാതലിന്റെ ആകെ കളക്ഷൻ എത്രയാകും എന്നത് 
ആകാംക്ഷയുമാണ്.

Read More: മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്