
വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ പ്രണയം വിവാഹത്തിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളികളുടെയും പ്രിയപ്പെട്ട പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു. വീട്ടുകാരുടെ സമ്മതത്തോടെ ആദികും ഐശ്വര്യയും വിവാഹിതാകാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.
കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രൻ എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആ സൌഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെയും മകള്‍ ഐശ്വര്യയും വീട്ടുകാരുടെ ആശിര്‍വാദത്തോടെ ഡിസംബറില്‍ വിവാഹിതരാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
മാര്‍ക്ക് ആന്റണി വിശാലിന്റെ 100 കോടി ചിത്രമാകുകയും ചെയ്‍തിനാല്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. നടൻ വിശാലിനെ വമ്പൻ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമായിട്ടായിരുന്നു എത്തിയിരുന്നത്. സംവിധായകൻ ആദിക് രവിചന്ദ്രന്റെ ആഖ്യാനം ചിത്രത്തിന്റെ വലിയൊരു ആകര്‍ഷക ഘടകമായി മാറിയിരുന്നു.
മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 102.2 കോടി രൂപയില്‍ അധികം നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 71.58 കോടിയും വിദേശത്ത് നിന്ന് 19 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. വിശാലിനു പുറമേ മാര്‍ക്ക് ആന്റണി സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത് എസ് ജെ സൂര്യ, സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ എന്നിവരായിരുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്. ഛായാഗ്രാഹണം അഭിനന്ദൻ രാമാനുജം.
Read More: മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക