സംവിധാനം മനോജ് മണി; 'അന്നമ്മേം പിള്ളേരും' ആരംഭിക്കുന്നു

Published : Jan 25, 2025, 08:02 AM IST
സംവിധാനം മനോജ് മണി; 'അന്നമ്മേം പിള്ളേരും' ആരംഭിക്കുന്നു

Synopsis

ഹരിപ്പാട് ഹരിലാലിന്‍റെ രചന

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേൽ എന്നിവരാണ് നിർമാതാക്കൾ.

ഛായാ​ഗ്രഹണം റോണി ശശിധരൻ, പ്രോജക്ട് ഡിസൈനർ ജോസ് വരാപ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ ജോയ് മേലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് തങ്കപ്പൻ, സോമൻ പെരിന്തൽമണ്ണ, കോസ്റ്റ്യൂമർ ഇന്ദ്രൻസ് ജയൻ, ആർട്ട് പ്രഭ മണ്ണാർക്കാട്.  അലൻസിയർ, പൊന്നമ്മ ബാബു, മേഘ്ന ഷാ, അൽസാബിത്ത് (ഉപ്പും മുളകും ഫെയിം), അജാസ് (പുലി മുരുകൻ ഫെയിം), നീതു, നിരഞ്ജന, ആരതി, സോനാ, ജോനാഥൻ, അമിത്ത് ഐസക്ക് സക്കറിയ, റസിൽ രാജേഷ്, നിസാർ മാമുക്കോയ, രജിത് കുമാർ, ഫർഹാൻ, കൃഷ്ണദേവ്, അർജുൻ, ഡിജു വട്ടോളി എന്നിവർ അഭിനയിക്കുന്നു.
തൊടുപുഴ, പീരുമേട് പരിസര പ്രദേശങ്ങളിൽ ഫെബ്രുവരി മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ  എം കെ ഷെജിൻ.

ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'എന്‍റെ പ്രിയതമന്' തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം