പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം

മിഥുൻ മദൻ, ദാലി കരൺ, ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത എന്റെ പ്രിയതമന് എന്ന ചിത്രം തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്, മധുപാൽ, പി ശ്രീകുമാർ, പ്രേംകുമാർ, ശിവജി ഗുരുവായൂർ, അനു, അംബിക മോഹൻ, ബേബി നയന തുടങ്ങിയവർ അഭിനയിക്കുന്നു.

രാജു വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോ. എം ജെ സദാശിവൻ എഴുതിയ വരികൾക്ക് ആൽബർട്ട് വിജയൻ സംഗീതം പകരുന്നു. കെ ജെ യേശുദാസ്, ജാനകി, കെ എസ് ചിത്ര എന്നിവരാണ് ഗായകർ. എഡിറ്റർ കെ ശ്രീനിവാസ്, പ്രൊഡക്ഷൻ കൺട്രോളർ എ ഡി ശ്രീ കുമാർ, കല മധു രാഘവൻ, മേക്കപ്പ് ബിനീഷ് ഭാസ്കർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, സ്റ്റിൽസ് മോഹൻ സുരഭി, പരസ്യകല രമേശ് എം ചാനൽ, കൊറിയോഗ്രാഫി അഖില മനു ജഗത്, ആക്ഷൻ റൺ രവി, ഡിഐ മഹാദേവൻ, സൗണ്ട് ഹരികുമാർ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : വനിതകള്‍ക്കായി ഫിലിം എഡിറ്റിംഗ് ശില്‍പശാലയുമായി ഫെഫ്‍ക; 'സംയോജിത' ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം