
നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. ആദ്യ ചിത്രം 'പത്മ' പ്രഖ്യാപിച്ചു. അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവർത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. മോഹൻലാല്‍ അടക്കമുള്ള താരങ്ങൾ അനൂപ് മേനോന്റെ പുതിയ സംരഭത്തിന് ആശംസകളുമായി രംഗത്തെത്തി.
Unveiling Anoop Menon's first production venture under the banner Anoopmenon storyZ.. All the best to him and the entire crew.
Posted by Mohanlal on Thursday, 7 January 2021
അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷ് ഉടൻ തീയേറ്ററിലെത്തും. അനൂപ് മേനോനും രഞ്ജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപ്, ദുർഗ കൃഷ്ണ, ദിവ്യാ പിള്ള, നന്ദു, ഇർഷാദ് അലി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം രതീഷ് വേഗ നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. വി.കെ. പ്രകാശ്- അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ