നിവിന്റെ മേക്കോവർ; പ്രശംസിച്ച് അനൂപ് മേനോൻ, 'ഇതും ബോഡി ഷെയ്മിം​ഗ് അല്ലേ' എന്ന് കമന്റ്, മറുപടി

Published : Jan 04, 2023, 04:43 PM ISTUpdated : Jan 04, 2023, 04:52 PM IST
നിവിന്റെ മേക്കോവർ; പ്രശംസിച്ച് അനൂപ് മേനോൻ, 'ഇതും ബോഡി ഷെയ്മിം​ഗ് അല്ലേ' എന്ന് കമന്റ്, മറുപടി

Synopsis

സമീപകാലത്ത് നിവിൻ പോളിക്ക് ബോഡി ഷെയ്‍മിംഗ് അടക്കം നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ എല്ലാം തടികൂടിയ ലുക്കായിരുന്നു നിവിന്. ഇത് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

ലയാളികളുടെ പ്രിയതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നിവിൻ ഇന്ന് മലയാള സിനിമയിലെ മുൻനിര യുവനടനാണ്. ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള നിരവധി സിനിമകളും കഥാപാത്രങ്ങളുമാണ് ഇതിനോടകം നിവിൻ ജനങ്ങൾക്ക് നൽകിയത്. സമീപകാലത്ത് നിവിൻ പോളിക്ക് ബോഡി ഷെയ്‍മിംഗ് അടക്കം നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ എല്ലാം തടികൂടിയ ലുക്കായിരുന്നു നിവിന്. ഇതാണ് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചത്. ഇവയ്ക്ക് തിരിച്ചടിയെന്നോണം കഴിഞ്ഞ ദിവസം നിവിൻ പങ്കുവച്ച ഫോട്ടോ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. തടി കുറച്ച് വൻ മേക്കോവറിലാണ് ഫോട്ടോയിൽ നിവിൻ. സഹതാരങ്ങൾ ഉൾപ്പടെയുള്ളവർ നിവിന് പ്രശംസയുമായി രം​ഗത്ത് എത്തിയിരുന്നു. ഈ അവസരത്തിൽ നിവിനെ അഭിനന്ദിച്ച് അനൂപ് മേനോൻ പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റും അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

'നിവിൻ വീണ്ടും സ്വാ​ഗതം. ഈ തലമുറയുടെ സമാനതകളില്ലാത്ത എന്റർടെയ്‌നർ.. നിങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ തമാശകളും ചിരിയും പ്രതീക്ഷിക്കുന്നു', എന്നാണ് അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം നിവിന്റെ തടികൂടിയ തും ഇപ്പോഴത്തെയും ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്.

'തടി കൂടി എന്ന് പറഞ്ഞ ബോഡി ഷെയ്മിം​ഗ്. അപ്പോൾ കുറഞ്ഞു എന്ന് പറഞ്ഞു congratulation എന്ന് പറയുന്നതും പണ്ട് നിന്നെ കാണാൻ കൊള്ളില്ലയിരുന്ന് എന്ന് പറയുന്ന പോലെ അല്ലെ... അപ്പോ അതും ബോഡി shaming alle?' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഈ പോസ്റ്റ് ഒരിക്കലും നിവിൻ ഭാ​രം കുറച്ചതിനെ പറ്റി മാത്രമല്ല, അദ്ദേഹത്തിന്റെ പുതിയ ഊർജ്ജത്തെക്കുറിച്ച് കൂടിയാണ്', എന്നായിരുന്നു അനൂപ് മേനോന്റെ മറുപടി.  

'ചേട്ടനും കൂടെ ഇതുപോലെ മേക്കോവർ നടത്തിക്കൂടെ', എന്ന കമന്റിന്, 'സത്യം' എന്ന് പറഞ്ഞ അനൂപ് സ്മൈലിയും പങ്കുവച്ചാണ് മറുപടി നൽകിയത്. നിവിന്റെ പുതിയ മേക്കോവർ ലുക്ക് ആരാധകരും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

അതേസമയം, സാറ്റര്‍ ഡേ നൈറ്റ് ആയിരുന്നു നിവിൻ പോളിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിനും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

മനസുനിറച്ച് 'മാളികപ്പുറം'; ഉണ്ണി മുകുന്ദനെ മാറോടണച്ച് അമ്മമാർ- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു