അനൂപ് മേനോന്റെ 'തിമിംഗലവേട്ട'യ്‍ക്ക് തുടക്കമായി

Published : Dec 21, 2022, 03:16 PM ISTUpdated : Jan 02, 2023, 11:08 PM IST
അനൂപ് മേനോന്റെ 'തിമിംഗലവേട്ട'യ്‍ക്ക് തുടക്കമായി

Synopsis

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായി.

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം 'തിമിംഗലവേട്ട'യ്‍ക്ക് തുടക്കമായി. രാകേഷ് ഗോപൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്‍നങ്ങളുള്ള 'ജയരാമൻ' എന്ന യുവജനനേതാവായി അനൂപ് മേനോൻ വേഷമിടുന്ന ചിത്രം തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.

തികഞ്ഞ പൊളിറ്റിക്കൽ സ്റ്റയർ ആയ ചിത്രം കോവളത്താണ് ചിത്രീകരണം ആരംഭിച്ചത്. തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് സജിമോൻ, കെ ജി.പുരുഷോത്തമൻ ,ജയൻ (രജപുത്രാ ഔട്ട് ഡോർ യൂണിറ്റ് ) റോണക്സ് സേവ്യർ, അരുൺ മനോഹർ, കണ്ണൻ ആതിരപ്പള്ളി, അരുൺ മനോഹർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. അനൂപ് മേനോൻ ഫസ്റ്റ് ക്ലാപ്പും നൽകി.തുടർന്ന് അനൂപ് മേനോനും മായാ മേനോനും പങ്കെടുത്ത രംഗത്തോടെ ചിത്രീകരണത്തിനു തുടക്കമായി.

വി എം ആർ ഫിലിംസിന്റെ ബാനറിലാണ് സജിമോൻ ചിത്രം നിര്‍മിക്കുന്നത്. കലാഭവൻ ഷാജോണ്‍, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്‍കുമാർ, മനോജ് (കെപിഎസി) പി പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് ('ന്നാ താൻ കേസ് കൊട് ഫെയിം')  എന്നിവരും ചത്രത്തില്‍ പ്രധാന താരങ്ങളാണ്. പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്  ഹരി കാട്ടാക്കട,

ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചനം നിര്‍വഹിക്കുന്നത്. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം. ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം. കലാസംവിധാനം - കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് - റോണക്സ് സ്റ്റേർ ,കോസ്റ്റ്യം - ഡിസൈൻ - അരുൺ മനോഹർ, ഫോട്ടോ - സിജോ ജോസഫ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Read More: എക്കാലത്തെയും മികച്ച 50 താരങ്ങള്‍, ബ്രിട്ടിഷ് മാഗസിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാൻ മാത്രം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ