അച്ഛനുമായി തര്‍ക്കിച്ച് മോഹൻലാലിനൊപ്പം താമസിക്കാൻ ഇറങ്ങിത്തിരിച്ചു, അനുഭവം പങ്കുവച്ച് അനൂപ് സത്യൻ

Web Desk   | Asianet News
Published : Mar 17, 2020, 08:34 PM IST
അച്ഛനുമായി തര്‍ക്കിച്ച് മോഹൻലാലിനൊപ്പം താമസിക്കാൻ ഇറങ്ങിത്തിരിച്ചു, അനുഭവം പങ്കുവച്ച് അനൂപ് സത്യൻ

Synopsis

അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെയെന്ന് സംവിധായകൻ അനൂപ് സത്യൻ.

മോഹൻലാലിനെ നായകനാക്കി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത ആളാണ് സത്യൻ അന്തിക്കാട്. മോഹൻലാലിനെ കുറിച്ചുള്ള രസകരമായ ഒരു ഓര്‍മ്മ പങ്കുവയ്‍ക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ.

അനൂപ് സത്യന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

'1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അച്ഛനുമായി ആശയപരമായി ചില തർക്കങ്ങളും വഴക്കും ഉണ്ടായതിനെ തുടർന്ന് വീടുവിട്ടിങ്ങി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ തീരുമാനിക്കുന്നു. അച്ഛന് ഇത് തമാശയായി തോന്നി. ഉടനെ തന്നെ അച്ഛന്‍ മോഹന്‍ലാലിനെ വിളിച്ചു. എന്നിട്ട് എന്റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു.

ആ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള പക്വത എനിക്കന്ന് ഉണ്ടായിരുന്നില്ല. ഒരു കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. 2020 - ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ സിനിമ അദ്ദേഹത്തിന് ഏറെ ഇഷ്‍ടമായെന്ന് പറഞ്ഞു. ഞാൻ ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ.'

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം