വീണ്ടും മലയാളത്തില്‍ ഒരു ഇടിപ്പടം! ആക്ഷൻ ഒരുക്കാൻ സാക്ഷാൽ പീറ്റർ ഹെയ്ൻ, സലിംകുമാറിനൊപ്പം മകനും അഭിനയിക്കുന്നു

Published : Oct 08, 2023, 03:36 PM IST
വീണ്ടും മലയാളത്തില്‍ ഒരു ഇടിപ്പടം! ആക്ഷൻ ഒരുക്കാൻ സാക്ഷാൽ പീറ്റർ ഹെയ്ൻ, സലിംകുമാറിനൊപ്പം മകനും അഭിനയിക്കുന്നു

Synopsis

ശ്രീജിത്ത്‌ വിജയൻ എഴുതി സംവിധാനം ചെയുന്ന ചിത്രമായ ഇടിയൻ ചന്തുവിലാണ് പീറ്റര്‍ ഹെയ്ൻ ആക്ഷൻ ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ലാൽ മീഡിയയിൽ വെച്ചു നടന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ഇടിയൻ ചന്തുവായി എത്തുന്നത്. 

പുലി മുരുകനും ഒടിയനും അടക്കം വമ്പൻ ചിത്രങ്ങള്‍ സ്റ്റണ്ട് ഒരുക്കിയ പീറ്റർ ഹെയ്ൻ വീണ്ടും മലയാളത്തിലേക്ക് വരുന്നു. കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത്‌ വിജയൻ എഴുതി സംവിധാനം ചെയുന്ന ചിത്രമായ ഇടിയൻ ചന്തുവിലാണ് പീറ്റര്‍ ഹെയ്ൻ ആക്ഷൻ ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ലാൽ മീഡിയയിൽ വെച്ചു നടന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ഇടിയൻ ചന്തുവായി എത്തുന്നത്. 

സലിം കുമാർ മകനോടൊപ്പം അഭിനയിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷ്‌ണു ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഇടിയൻ ചന്തു നർമവും വൈകാരികതയും നിറഞ്ഞ ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും എന്നാണ് സൂചന. വിഷ്ണു ഉണ്ണികൃഷ്ണനും സലിം കുമാറിനും പുറമെ ചന്തു സലീം കുമാർ, രമേശ് പിഷാരടി, ലാലു അലക്സ്‌, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാർ, സൂരജ് തലക്കാട് (ബിഗ്‌ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

ഛായാഗ്രഹണം - വിഘ്‌നേഷ് വാസു, എഡിറ്റർ -  വി. സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ - റാഫി കണ്ണാടിപ്പറമ്പ, പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്,അസോസിയേറ്റ്  റൈറ്റെർ - ബിനു എ. എസ്, മ്യൂസിക് - മിൻഷാദ് സാറ & അരവിന്ദ് ആർ വാരിയർ,പ്രൊഡക്ഷൻ കൺട്രോളർ -  പൗലോസ് കരുമറ്റം, സൗണ്ട് ഡിസൈൻ - ഡാൻ ജോ, മേക്കപ്പ് - അർഷാദ് വർക്കല, വസ്ത്രലങ്കാരം - റാഫി കണ്ണാടിപ്പറമ്പ, വിഫസ്- നിധിൻ റാം നടുവതൂർ , ഫിനാൻസ് കൺട്രോളർ - റോബിൻ ആഗസ്റ്റിൻ, പ്രൊമോഷൻ ഫോട്ടോഗ്രാഫർ - ആഷിഖ് ഹസ്സൻ,കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ, സ്റ്റിൽസ് - സിബി ചീരാൻ, പബ്ലിസിറ്റി ഡിസൈൻ -  മാ മി ജോ.

നേരം ഇരുട്ടി, അകലെ വന്ദേഭാരതിന്‍റെ ശബ്‍ദം! പിടിച്ചിട്ട ട്രെയിനിൽ ശ്വാസം മുട്ടുന്നവർക്ക് ആശ്വാസം, ദുരിതയാത്ര

2 കാലും കുത്തി നിൽക്കാൻ ഇടം കിട്ടുന്നവർ ഭാഗ്യവാന്മാര്‍! വന്ദേ ഭാരത് കൊള്ളാം, പക്ഷേ ഇത് 'പണി'യെന്ന് യാത്രക്കാർ

അല്ലെങ്കിലേ ലേറ്റ്..! അതിന്‍റെ കൂടെ വന്ദേ ഭാരതിന്‍റെ വരവ്, സമയത്തും കാലത്തും വീട്ടിലെത്തില്ല, യാത്രാ ദുരിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ കൈയില്‍ നിന്നൊന്നും ഇട്ടിട്ടില്ല, അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും'; 'വാള്‍ട്ടറി'നെക്കുറിച്ച് മമ്മൂട്ടി
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു