പുതിയ വേഷപ്പകര്‍ച്ചയില്‍ റിയാസ് സലിം; കൈയടിയും വിമര്‍ശനവും

Published : Mar 07, 2023, 02:36 PM ISTUpdated : Mar 07, 2023, 02:41 PM IST
പുതിയ വേഷപ്പകര്‍ച്ചയില്‍ റിയാസ് സലിം; കൈയടിയും വിമര്‍ശനവും

Synopsis

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് സലിം ബിഗ് ബോസില്‍ എത്തിയത്

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും ടെലിവിഷന്‍ താരങ്ങളുമായിരുന്നു കഴിഞ്ഞ സീസണ്‍ ബിഗ് ബോസ് മലയാളത്തില്‍ മത്സരിച്ചതില്‍ കൂടുതലും. അതില്‍ പലരുടെയും താരമൂല്യത്തില്‍ വലിയ കുതിപ്പാണ് ബിഗ് ബോസ് സൃഷ്ടിച്ചത്. തുടക്കത്തില്‍ അത്ര ജനപ്രിയരല്ലാതിരുന്ന പലരും ഷോ കഴിയുമ്പോഴേക്കും വലിയ ആരാധകപിന്തുണ നേടിയെടുത്തിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് റിയാസ് സലിം..

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് സലിം ബിഗ് ബോസിലെത്തുന്നത്. എന്നാല്‍ ടോപ് ത്രീയിലെത്താന്‍ റിയാസിന് സാധിച്ചു. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെയാണ് റിയാസിനെ താരമാക്കിയത്. ഷോയ്ക്ക് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിയാസ്. വിവാദങ്ങളും റിയാസിനെ ചുറ്റിപ്പറ്റിയുണ്ട്. ഇപ്പോഴിതാ റിയാസ് പങ്കുവച്ചൊരു വീഡിയോ ശ്രദ്ധ നേടുകയാണ്.

റിയാസിന്റെ മേക്കപ്പും വസ്ത്രധാരണ രീതിയുമൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പുതിയ വീഡിയോയും ചര്‍ച്ചയായി മാറുകയാണ്. എല്ലവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത് തുടരുക എന്നാണ് വീഡിയോയ്‌ക്കൊപ്പം റിയാസ് കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നും താരം പറയുന്നു.

നിരവധി പേരാണ് താരത്തിനെതിരെ അധിക്ഷേപവും പരിഹാസവുമൊക്കെയായി എത്തിയിരിക്കുന്നത്. വെറുപ്പ് പ്രചരിക്കുന്നവരെ കാര്യമാക്കേണ്ട എന്നാണ് റിയാസിന് പിന്തുണയുമായി എത്തുന്നവർ പറയുന്നത്. റിയാസിന്റെ വീഡിയോയ്ക്ക് കയ്യടിച്ചും ധാരാളം പേരെത്തിയിട്ടുണ്ട്.

ഇതുവരെ വരെ അരങ്ങേറിയതില്‍ ഏറ്റവും നാടകീയമായ സീസണായിരുന്നു സീസണ്‍ 4. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ സകല പരിധിയും ലംഘിക്കുന്നതിന് പോയ സീസണ്‍ സാക്ഷ്യം വഹിച്ചു. അതേസമയം തന്നെ ധാരാളം പുതിയ താരങ്ങളേയും നാലാം സീസണ്‍ സൃഷ്ടിച്ചിട്ടുണ്ട്. കോളേജ് പരിപാടികളും അഭിമുഖങ്ങളും ഒക്കെയായി ഇപ്പോൾ തിരക്കിലാണ് റിയാസ് സലിം.

ALSO READ : ഇത്തവണയും പൊങ്കാല വീട്ടുമുറ്റത്ത്; കാരണം പറഞ്ഞ് ആനി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി
'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍