"സെറ്റിൽ വൈബ് കിട്ടാൻ മണ്ടിയെ പോലെ അഭിനയിച്ചു": അനശ്വര രാജൻ

Published : Feb 01, 2026, 10:41 PM IST
Anaswara Rajan

Synopsis

'ടൂറിസ്റ്റ് ഫാമിലി' സംവിധായകൻ അബിഷൻ ജീവന്ത് ആദ്യമായി നായകനാകുന്ന 'വിത്ത് ലവ്' ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും. അനശ്വര രാജനാണ് ചിത്രത്തിലെ നായിക.

ടൂറിസ്റ്റ് ഫാമിലി സംവിധായകൻ അബിഷൻ ജീവന്ത് നായകനായെത്തുന്ന ചിത്രം വിത്ത് ലവ് റിലീസിനൊരുങ്ങുകയാണ്. അനശ്വര രാജനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൗന്ദര്യ രജനികാന്തിന്റെ സിയോൺ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സ്‌കൂൾ പ്രണയം സംസാരിക്കുന്ന ചിത്രം ഫെബ്രുവരി 6 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ വൈബ് സെറ്റാവാൻ വേണ്ടി സിനിമയുടെ സെറ്റിൽ മണ്ടിയെ പോലെ അഭിനയിച്ചു എന്നാണ് അനശ്വര രാജൻ പറയുന്നത്. മൂന്നുദിവസത്തെ വർക്ക്‌ഷോപ്പ് നടത്തിയപ്പോൾ തനിക്കും മദനും അനശ്വരയ്ക്കും വൈബ് സെറ്റായി എന്ന് അബിഷൻ ജീവന്ത് പറയുകയുണ്ടായി. എന്നാൽ ആ സമയത്ത് തനിക്ക് വൈബ് സെറ്റായില്ലെന്നും അതിന് വേണ്ടി സെറ്റിൽ മണ്ടിയായി അഭിനയിച്ചെന്നും അബിഷനുമായി വൈബ് കിട്ടാനാണ് അങ്ങനെ ചെയ്തതെന്നും അനശ്വര തമാശ രൂപേണ പറഞ്ഞു.

ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്. ലവർ, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്‍ത മദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റിൽ ടീസറും ഗാനവും സൂചന നൽകുന്നുണ്ട്. ഗുഡ് നൈറ്റ്, ലവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി എന്റർടൈൻമെന്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'അച്ഛനെ എനിക്കൊരിക്കലും കാണാന്‍ തോന്നിയിട്ടില്ല..'; തുറന്നുപറഞ്ഞ് തബു
ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിക്കുന്നവരോട് മന്ത്രിക്ക് പറയാനുള്ളത്