
ഇന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് തബു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ കാലാപാനി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തബു അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങളിലൂടെയും തബു മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ദൃശ്യം ഹിന്ദി ഫ്രാഞ്ചൈസിയിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് തബു എത്തിയത്. ദൃശ്യം 3 ക്ക് വേണ്ടി പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ തബു തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തബുവിന് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. അച്ഛനെ ഒരിക്കലും കാണാൻ തോന്നിയിട്ടില്ലെന്നും, അദ്ദേഹത്തെ അറിയാൻ ആഗ്രഹമില്ലെന്നും പറഞ്ഞ തബു, അച്ഛന്റെ സർ നെയിം തന്റെ പേരിന്റെ കൂടെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
"അച്ഛനെ എനിക്ക് ഓര്‍മയില്ല. സഹോദരി അദ്ദേഹത്തെ കാണാറുണ്ട്. പക്ഷെ അദ്ദേഹത്തെ കാണാന്‍ എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എങ്ങനെയാണോ അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ വളര്‍ന്ന രീതിയിലും സന്തോഷിക്കുന്നു. അപ്പോള്‍ സ്വന്തം നിലയ്ക്ക് ജീവിക്കുകയാണ്." തബു പറയുന്നു.
"അച്ഛന്റെ സര്‍ നെയിം ആയ ഹാഷ്മി എന്നത് താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല, അച്ഛന്റെ സര്‍ നെയിം ഉപയോഗിക്കുന്നതില്‍ കാര്യമുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ എന്നും തബസും ഫാത്തിമയായിരുന്നു. സ്‌കൂളില്‍ ഫാത്തിമ എന്ന സര്‍ നെയിം ആണ് ഉപയോഗിച്ചത്."തബു കൂട്ടിച്ചേർത്തു. സിമി ഗരിവാളുമായുള്ള സംഭാഷണത്തിനിടെയായിരുന്നു തബുവിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ