ഒരു വയസുള്ള കുട്ടി കേന്ദ്രകഥാപാത്രം; 'അന്ത്യ കുമ്പസാരം' വരുന്നു

Published : Dec 12, 2023, 12:00 AM IST
ഒരു വയസുള്ള കുട്ടി കേന്ദ്രകഥാപാത്രം; 'അന്ത്യ കുമ്പസാരം' വരുന്നു

Synopsis

ഒരു വയസ്സുള്ള ഇതൾ ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന, ഒരു കുട്ടിയുടെ നിഷ്കളങ്കമായ ഓമനത്തമുള്ള മുഖം. ഇതിനോടകം തന്നെ ഈ സിനിമയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചു വരികയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും രാകേഷ് രവി നിർവഹിക്കുന്നു. സബൂർ റഹ്മാൻ ഫിലിംസിന്റെ ബാനറിൽ സബൂർ റഹ്മാൻ ചിത്രം നിർമ്മിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ സാമൂഹ്യപ്രസക്തിയുള്ള  കഥയാണ് ചിത്രം പറയുന്നത്. 

ഒരു വയസ്സുള്ള ഇതൾ ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഷോൺ സേവിയർ, വൈഷ്ണവി കല്യാണി, സമർത്ഥ് അംബുജാക്ഷൻ, രാകേഷ് കല്ലറ, മാഹിൻ ബക്കർ, റോഷ്ന രാജൻ, ജോയൽ വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം പ്രേം പൊന്നൻ, സംഗീതം ആനന്ദ് നമ്പ്യാർ, നിതിൻ കെ ശിവ, ലിറിക്സ് ദിൻ നാഥ് പുത്തഞ്ചേരി, ഹ്യൂമൻ സിദ്ദീഖ്, എഡിറ്റർ കപിൽ ഗോപാലകൃഷ്ണൻ, ആർട്ട് ശശിധരൻ മൈക്കിൾ, കോസ്റ്റ്യൂംസ് നീന, ബിൻസി, മേക്കപ്പ് സുജനദാസ്, പ്രൊഡക്ഷൻ കൺട്രോളർ അജേഷ് ഉണ്ണി, പ്രൊഡക്ഷൻ ഡിസൈനർ രാകേഷ് സാർജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭിജിത്ത് ഹ്യൂമൻ, അമൽ ഓസ്കാർ, ഗ്രാഫിക് ഡിസൈനർ ശ്രീലാൽ, സ്റ്റിൽസ് ജിജോ അങ്കമാലി, പി ആർ ഒ- എം കെ ഷെജിൻ.

ALSO READ : ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്', കേരളത്തിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി