
ലോകമെങ്ങും ആരാധകരുള്ള വെബ് സിരീസ് ട്രൂ ഡിറ്റക്റ്റീവിന്റെ അഞ്ചാം സീസണ് വരുന്നു. എച്ച്ബിഒയുടെ വിഖ്യാത സിരീസിന്റെ പുതിയ സീസണില് രണ്ട് പ്രശസ്ത താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് നടന് നിക്കോളാസ് കേജും സ്പാനിഷ് താരം അന്റോണിയോ ബാണ്ടെരസുമാണ് അത്. ക്രൈം ഡ്രാമ വെബ് സിരീസുകളില് ഏറ്റവും ആരാധകരുള്ള ഒന്നാണ് ട്രൂ ഡിറ്റക്റ്റീവ്. എച്ച്ബിഒ മാക്സ് ആണ് നിക്കോളാസ് കേജും അന്റോണിയോ ബാണ്ടെരസും പുതിയ സീസണില് അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചാം സീസണിന്റെ പ്രൊഡക്ഷന് 2027 ല് ആരംഭിക്കും.
2024 ല് വന്ന നാലാം സീസണിന്റെ ഷോ റണ്ണര് ആയിരുന്ന ഇസ ലോപ്പസ് ആണ് പുതിയ സീസണിലും ഷോ റണ്ണര്. കൂടുതല് വിവരങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ലാത്ത സിരീസിന്റെ പശ്ചാത്തലം അടക്കമുള്ള ചില വിവരങ്ങള് മാത്രം പുറത്തെത്തിയിട്ടുണ്ട്. ന്യൂയോര്ക്കിലെ ജമൈക്ക ബേ ആണ് സീസണ് 5 ന്റെ കഥാപശ്ചാത്തലം. ബാണ്ടെരസിന്റെ കഥാപാത്രത്തിന്റെ പേര് റായ് ഗാര്സിയ എന്നാണ്. ഹെന്റി ലോഗന് എന്നാണ് നിക്കോളാസ് കേജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ആന്തോളജി ക്രൈം ഡ്രാമ ഗണത്തില് പെടുന്ന സിരീസിന്റെ ഓരോ സീസണും പുതിയ കഥകളോടെയും താരങ്ങളോടെയുമാണ് എത്താറുള്ളത്. 2024 ല് എത്തിയ ആദ്യ സീസണില് മാത്യു മക്കോണഹേ, വുഡി ഹാരെല്സണ്, മിഷേല് മൊണഹന്, മൈക്കള് പോട്ട്സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സീരിയല് കില്ലറെ കണ്ടെത്താനുള്ള ലൂസിയാന പൊലീസ് ഉദ്യേഗസ്ഥരുടെ ശ്രമങ്ങളായിരുന്നു ആദ്യ സീസണിന്റെ പ്രമേയം. 2015 ല് എത്തിയ രണ്ടാം സീസണില് കോളിന് ഫാരെല്, റേച്ചല് മക്ആഡംസ്, ടെയ്ലര് കിച്ച് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാലിഫോര്ണിയ ആയിരുന്നു ഈ സീസണിന്റെ കഥാപശ്ചാത്തലം.
2019 ല് എത്തിയ മൂന്നാം സീസണില് മഹര്ഷല അലി, കാര്മെന് ഇജോഗോ, സ്റ്റീഫന് ഡോഫ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓസാക്സ് ആയിരുന്നു കഥാപശ്ചാത്തലം. നൈറ്റ് കണ്ട്രി എന്ന നാലാം സീസണില് ജോഡി ഫോസ്റ്ററും കെയ്ലി റീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അലാസ്ക ആയിരുന്നു കഥാപശ്ചാത്തലം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ