ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ഏറ്റവും വലിയ ചിത്രം; 'കാലിയ'യില്‍ നായകനാവാന്‍ കാര്‍ത്തിക് ആര്യന്‍

Published : Oct 18, 2026, 10:09 AM IST
Kartik Aaryan to play the lead in dharma productions most ambitious project kaaliya

Synopsis

സന്ദീപ് മോഡി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദീപാവലിക്ക് ഉണ്ടാകും.

ബോളിവുഡ് യുവ താര നിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് ആര്യന്‍. ഭൂല്‍ ഭുലയ്യ ഫ്രാഞ്ചൈസിയും സോനു കെ ടിട്ടു കി ട്വീറ്റിയുമൊക്കെ അദ്ദേഹത്തിന്‍റെ ബോക്സ് ഓഫീസ് പൊട്ടെന്‍ഷ്യല്‍ തെളിയിച്ച ചിത്രങ്ങളാണ്. ബോക്സ് ഓഫീസില്‍ മികച്ച സാധ്യതയുള്ള താരം ആയതിനാല്‍ത്തന്നെ കാര്‍ത്തിക്കിനെ തേടിയെത്തുന്നതും ശ്രദ്ധേയ പ്രോജക്റ്റുകളാണ്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടാന്‍ സാധ്യതയുള്ള ഒരു ചിത്രവും വരികയാണ്. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തിലാണ് കാര്‍ത്തിക് ആര്യന്‍ നാകനാവാന്‍ പോകുന്നത്. ഇത് ധര്‍മ്മ പ്രൊഡക്ഷന്‍സ് ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ചിത്രമാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാണ് പ്രോജക്റ്റിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. കാലിയ എന്നാണ് ചിത്രത്തിന്‍റെ പേര്.

സന്ദീപ് മോഡിയാണ് ചിത്രത്തിന്‍റെ സംവിധാനം. ആര്യ, ദി നൈറ്റ് മാനേജര്‍ എന്നീ വെബ് സിരീസുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സന്ദീപ്. ദേശീയ അവാര്‍ഡുകള്‍ നേടിയ മൂന്ന് പേരുടെ സംഗമം എന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്. ചന്തു ചാമ്പ്യനിലൂടെ കാര്‍ത്തിക് ആര്യനും ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവെറിലൂടെ സന്ദീപ് മോഡിക്കും റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലൂടെ കരണ്‍ ജോഹറിനും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഈ ദീപാവലിയ്ക്ക് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനൗണ്‍സ്മെന്‍റ് വീഡിയോയും പ്രഖ്യാപനത്തിനൊപ്പം പ്രേക്ഷകര്‍ക്ക് കാണാനാവും. ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് എപിക് രാമായണ തിയറ്ററുകളിലെത്തുമ്പോള്‍ ഒപ്പം കാലിയയുടെ വീഡിയോയും കാണാനാവും. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും. നിലവില്‍ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

കാര്‍ത്തിക് ആര്യന്‍റേതായി ഈ വര്‍ഷം ഇതുവരെ ചിത്രങ്ങളൊന്നും എത്തിയിട്ടില്ല. ഈ വര്‍ഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന റിലീസുകളും ഇല്ല. കാലിയ കൂടാതെ മറ്റ് നാല് പ്രോജക്റ്റുകള്‍ കൂടി അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. മൃഗ്‍ദീപ് സിംഗ് ലാമ്പ സംവിധാനം ചെയ്യുന്ന നാഗ്സില്ല, അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത റൊമാന്‍റിക് മ്യൂസിക്കല്‍ ചിത്രം, ഷിമിത് അമിന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ ഇന്ത്യ, കബീര്‍ ഖാന്‍റെ സംവിധാനത്തിലെത്തുന്ന മറ്റൊരു ചിത്രം എന്നിങ്ങനെയാണ് കാര്‍ത്തിക് ആര്യന്‍റെ അപ്കമിംഗ് ലൈനപ്പ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൈജു കുറുപ്പ് ഡിറ്റക്ടീവാകുന്ന ചിത്രത്തിന് പാക്കപ്പ്; നിര്‍മ്മാണം അരുണ്‍ ഗോപി
​ഗോത്രജീവിത ചരിത്രം പറയാന്‍ 'അസ്ഥിക്കാരി'; ചിത്രീകരണം നവംബര്‍ അവസാനം തുടങ്ങും