ദൃശ്യം 2 ഒടിടി റിലീസ്: വിമ‍ർശക‍ർ തന്റെ ഭാ​ഗത്ത് നിന്നും ചിന്തിച്ചില്ലെന്ന് ആൻ്റണി പെരുമ്പാവൂർ

Published : Jan 05, 2021, 01:01 PM IST
ദൃശ്യം 2 ഒടിടി റിലീസ്: വിമ‍ർശക‍ർ തന്റെ ഭാ​ഗത്ത് നിന്നും ചിന്തിച്ചില്ലെന്ന് ആൻ്റണി പെരുമ്പാവൂർ

Synopsis

ആമസോൺ പ്രൈമുമായുള്ള കരാറിൽ നിന്ന് ഇനി പിൻമാറാൻ കഴിയില്ലെന്നും ആൻ്റണി പെരുമ്പാവൂ‍ർ 

കൊച്ചി: ദൃശ്യം രണ്ടാം ഭാഗം തീയേറ്റർ റിലീസ് ചെയ്യാതെ ഓൺലൈൻ റിലീസ് ചെയ്യുന്ന സംഭവത്തിൽ പ്രതികരണവുമായി നി‍ർമ്മാതാവ് ആൻ്റണി പെരുമ്പാവൂ‍ർ. ഇക്കാര്യത്തിൽ വിമർശകർ തൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ലെന്ന് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.

സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചത്. ദൃശ്യം 2 എന്ന ചിത്രത്തിന് തീയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല.
ആമസോൺ പ്രൈമുമായുള്ള കരാറിൽ നിന്ന് ഇനി പിൻമാറാൻ കഴിയില്ലെന്നും ആൻ്റണി പെരുമ്പാവൂ‍ർ വ്യക്തമാക്കി.

അതേസമയം തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം കൊച്ചിയിൽ തുടങ്ങി.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്