ജഗതിക്ക് സപ്‍തതി, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആശംസകള്‍ ഇങ്ങനെ!

Web Desk   | Asianet News
Published : Jan 05, 2021, 10:43 AM ISTUpdated : Jan 05, 2021, 10:56 AM IST
ജഗതിക്ക് സപ്‍തതി, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആശംസകള്‍ ഇങ്ങനെ!

Synopsis

ജഗതി ശ്രീകുമാറിന് ഇന്ന് സപ്‍തതി.

മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്‍തതി. കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് അദ്ദേഹം. കൊവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളിലില്ല. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്നും മലയാള സിനിമ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ജഗതിയുടേത്.

അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്. ജഗതിയില്ലാത്ത മലയാള സിനിമ ഓര്‍ക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്.  ജഗതിയുടെ ചിരി എന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഈ വർഷം ജഗതി മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു എന്ന സന്തോഷ വാർത്തയും താരത്തിന്റെ മകനും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ എംഡിയുമായ രാജ്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.

ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്.

PREV
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും