'ലോഡിംഗ് സൂണ്‍'; എമ്പുരാനെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍

Published : Nov 08, 2022, 12:43 PM IST
'ലോഡിംഗ് സൂണ്‍'; എമ്പുരാനെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍

Synopsis

ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു

ലൂസിഫറിന്‍റെ വന്‍ വിജയത്തിനു ശേഷം പ്രഖ്യാപിച്ച ചിത്രമാണ് അതിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാംഭാഗം എന്നതുകൊണ്ടുതന്നെ സിനിമാപ്രേമികളില്‍, വിശേഷിച്ചും മോഹന്‍ലാല്‍ ആരാധകരില്‍ എമ്പുരാന്‍ സൃഷ്ടിച്ചിരിക്കുന്ന കാത്തിരിപ്പ് വലുതാണ്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും അവര്‍ ആഘോഷമാക്കാറുമുണ്ട്. ഈ ദിവസങ്ങളില്‍ എമ്പുരാന്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയാന്‍ കാരണം അണിയറക്കാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആയിരുന്നു.

മോഹന്‍ലാലിന്‍റെ ദുബൈയിലെ താമസസ്ഥലത്ത് പൃഥ്വിരാജ് കാണാനെത്തിയത് മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആക്കിയിരുന്നു. എമ്പുരാനെക്കുറിച്ചുള്ള പരാമര്‍ശവും അദ്ദേഹത്തിന്‍റെ സ്റ്റോറിയില്‍ ഉണ്ടായിരുന്നു. പിന്നാലെ എമ്പുരാന്‍ തിരക്കഥയുടെ ഒരു താള്‍ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഒരു ചിത്രം തിരക്കഥാകൃത്ത് മുരളി ഗോപിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഇപ്പോഴിതാ എമ്പുരാന്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും സോഷ്യല്‍ മീഡിയയിലൂടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. ആശിര്‍വാദിന്‍റെ ഓഫീസില്‍ മോഹന്‍ലാലിനും പൃഥ്വിരാജുനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് ആന്‍റണി പങ്കുവച്ചിരിക്കുന്നത്. എമ്പുരാന്‍ ലോഡിംഗ് സൂണ്‍ എന്നും പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

ALSO READ : 'ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി; 'കാതലി'ല്‍ മാത്യു ദേവസി

ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം 2024 പകുതിയോടെ തിയറ്ററുകളിൽ എത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം വന്‍ വിജയമായത് ചലച്ചിത്രലോകം കൌതുകത്തോടെയാണ് വീക്ഷിച്ചത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് അനുമദി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്