'പങ്കാളി', വധുവിനെ പരിചയപ്പെടുത്തി ആന്റണി വര്‍ഗീസ്

Published : Aug 05, 2021, 04:06 PM IST
'പങ്കാളി', വധുവിനെ പരിചയപ്പെടുത്തി ആന്റണി വര്‍ഗീസ്

Synopsis

വധുവിനെ പരിചയപ്പെടുത്തി ആന്റണി വര്‍ഗീസ്.

യുവ നടൻ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വധുവിന്റെ ഹല്‍ദി ചടങ്ങുകളുടെ ഫോട്ടോ പുറത്തുവിടുകയായിരുന്നു. ഒട്ടേറെ താരങ്ങള്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്‍തു. ഇപോഴിതാ തന്റെ വധുവിനെ ആന്റണി വര്‍ഗീസ് തന്നെ പരിചയപ്പെടുത്തുകയാണ്.

ഇൻസ്റ്റാഗ്രാമിലാണ് വധുവിന്റെയും തന്റെയും ഫോട്ടോ ആന്റണി വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. 'പങ്കാളി' എന്ന് മാത്രമാണ് ആന്റണി വര്‍ഗീസ് ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആന്റണി വര്‍ഗീസിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് ആന്റണി വര്‍ഗീസിന്റെ വധു.

അധികം സിനിമകള്‍ ചെയ്‍തില്ലെങ്കിലും ആന്റണി വര്‍ഗീസ് ചെയ്‍തതെല്ലാം ശ്രദ്ധേയമായ വേഷമാണ്.

അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ ആന്റണി വര്‍ഗീസിന്റെയും വിദേശത്ത് ജോലി ചെയ്യുന്ന അനീഷയുടെയും പ്രണയവിവാഹമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലോകേഷ് കനകരാജ്- അരുൺ മാതേശ്വരൻ ചിത്രം 'ഡിസി' തിയേറ്ററുകളിലേക്ക്; റിലീസ് ട്രെയ്‌ലർ പുറത്ത്
'ദൈവവും സാത്താനും തമ്മിലുള്ള ചൂത് കളിയാണ് ജീവിതം'; ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ പുറത്ത്