എനിക്കെതിരെ എന്തും പറഞ്ഞോളൂ, എന്‍റെ കുടുംബത്തെ വിട്ടേക്കൂ, അപേക്ഷയാണ്: ആന്റണി വർ​ഗീസ്

Published : May 11, 2023, 06:31 PM ISTUpdated : May 11, 2023, 06:34 PM IST
എനിക്കെതിരെ എന്തും പറഞ്ഞോളൂ, എന്‍റെ കുടുംബത്തെ വിട്ടേക്കൂ, അപേക്ഷയാണ്: ആന്റണി വർ​ഗീസ്

Synopsis

ഒരു വർഷം മുന്‍പേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് താന്‍ പെങ്ങളുടെ കല്യാണം നടത്തിയത് എന്ന് മനസ്സിലാകുന്നില്ലെന്ന് ആന്റണി പറയുന്നു.

ണ്ട് ദിവസം മുൻപാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നടൻ ആന്റണി വർ​ഗീസിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്. അഡ്വാൻസ് വാങ്ങിയിട്ടും സിനിമ തുടങ്ങാനിരിക്കെ ആന്റണി പിൻമാറിയെന്നാണ് ജൂഡ് പറഞ്ഞത്. ഇതിന്റെ അഡ്വാൻസ് തുക കൊണ്ടാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ആന്റണി എത്തി. ഇപ്പോഴിതാ നിർമാതാവിന് പണം തിരകെ കൊടുത്തതിന്റെ രേഖകൾ പങ്കുവച്ചിരിക്കുകയാണ് ആന്റണി. 

ജൂഡ് പറഞ്ഞ നിര്‍മ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി 27ന് ( 27-01-2020) പിന്നെ തന്‍റെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18 നു (18-01-2021). ഒരു വർഷം മുന്‍പേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് താന്‍ പെങ്ങളുടെ കല്യാണം നടത്തിയത് എന്ന് മനസ്സിലാകുന്നില്ലെന്ന് ആന്റണി പറയുന്നു. വര്‍ഷങ്ങളോളം എന്‍റെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ്. വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ എന്നും ആന്റണി പറഞ്ഞു. എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എന്‍റെ കുടുംബത്തെ വിട്ടേക്കൂ ‍എന്നും ഇതൊരു അപേക്ഷയാണെന്നും ആന്റണി പറഞ്ഞു. 

ആന്റണി വർ​ഗീസിന്റെ വാക്കുകൾ ഇങ്ങനെ

എനിക്കെതിരെ ജൂഡേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസം മുന്‍പേ നടത്തിയ പ്രസ്താവനകള്‍ നിങ്ങള്‍ കണ്ടതാണല്ലോ, അതിനുള്ള എല്ലാ മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ് , പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി..

ജൂഡേട്ടന്‍ പറഞ്ഞ നിര്‍മ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി27 ന് ( 27-01-2020) പിന്നെ എന്‍റെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18 നു (18-01-2021) . ഒരു വര്ഷം മുന്‍പേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാന്‍ പെങ്ങളളുടെ കല്യാണം നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു.

'ആശുപത്രിയിൽ വച്ച് പരുക്കേറ്റ ഡോക്ടറെ ചികിത്സിക്കാൻ മറ്റൊരു ആശുപത്രിയിലേക്ക്.. നമ്പർ വൺ കേരളം..'

ടൈം ട്രാവല്‍ സ്റ്റോറിയില്‍ സത്യം ഉണ്ടെന്ന് തോന്നുന്നു അങ്ങനെ ആണല്ലോ ഇവിടെ നടന്നിരിക്കുന്നത്. ആ കല്യാണം നടത്തിയതില്‍ ഏറിയ പങ്ക് വവര്‍ഷങ്ങളോളം എന്‍റെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ് , വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ, അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ ഇതെങ്കിലും പറഞ്ഞില്ലേല്‍ അവരോടു ചെയ്യുന്ന തെറ്റല്ലേ ?? പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാല്‍ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല,

ഇത്രയും ദിവസം എന്‍റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ വഴി അവര്‍ കേട്ട അനാവശ്യങ്ങള്‍ കുറച്ചൊന്നും അല്ലാ.... ദയവു ചെയ്തു അവരെ വെറുതെ വിടൂ....പിന്നെ എന്തുകൊണ്ടാണ് ആ പടത്തില്‍നിന്ന് മാറിയത് എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങള്‍ എല്ലാം രാവിലെ പറഞ്ഞു കഴിഞ്ഞു.  അതുകൊണ്ട് കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ കെടക്കുന്നില്ല, ഒന്നേ പറയാന്‍ ഒള്ളൂ എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എന്‍റെ കുടുംബത്തെ വിട്ടേക്കൂ ‍...ഇതൊരു അപേക്ഷയാണ്...

PREV
Read more Articles on
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു