ഇത്രയും വൈല്ലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയില്‍ കൊണ്ടു പോയത് ശരിയായി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ഡ്രഗ് അഡിക്ട് ആയ ഒരാലെ ചികിത്സക്ക് കൊണ്ടു പോവുമ്പോൾ കുറച്ചു കൂടി മുൻ കരുതലുകൾ പൊലീസ് എടുക്കണമായിരുന്നു എന്ന് പണ്ഡിറ്റ് പറയുന്നു. ഇത്രയും വൈല്ലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയില്‍ കൊണ്ടു പോയത് ശരിയായി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസ് ജി കുത്തേറ്റു മരിച്ച സംഭവത്തിൽ അപലപിക്കുന്നു.. 
ഡ്രഗ് അഡിക്ട് ആയ ഒരുത്തനെ ചികിത്സക്ക് കൊണ്ടു പോവുമ്പോൾ കുറച്ചു കൂടി മുൻ കരുതലുകൾ പോലീസ് എടുക്കണമായിരുന്നു. രണ്ട് കൈകളിലും പിന്നിൽ വിലങ്ങ് ഇട്ട് രണ്ട് പോലീസുകാർ ഇടതും വലതും നിന്നിരുന്നു എങ്കിൽ ഈ അക്രമണത്തിന് യാതൊരു സാധ്യതയുമില്ല. അയാൾ വീട്ടിൽ നിന്നു തന്നെ ആക്രമണസ്വഭാവം കാണിച്ചിരുന്നു എന്ന് പറയുന്ന പോലീസ് എന്ത്‌ കൊണ്ടാണ് അയാൾക് കൈ വിലങ്ങു അണിയിക്കാതിരുന്നത്? അങ്ങനെ വിലങ്ങു അയാളുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ, ... ഇത്രയും വൈല്ലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയില്‍ കൊണ്ടു പോയത് ശരിയായി തോന്നിയില്ല.. ആക്രമാസക്തനായ പ്രതിയെ 20 മിനുട്ടുകൾക്കു ശേഷം ആശുപത്രി ജീവനക്കാർ ആണ് കീഴടക്കിയത്. govt ആശുപത്രിയിൽ വച്ച് മാരകമായി പരുക്കേറ്റ ഡോക്ടറെ ചികിൽസിക്കാൻ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയത്രെ.. No 1 കേരളം..! കൊല്ലപ്പെട്ട DR വന്ദന (23) ജിക്ക് ആദരാഞ്ജലികള്‍.

അഖിലിന്റെ കഴുത്തിന് പിടിച്ച് വലിച്ച് സാ​ഗർ, കടിച്ച് റെനീഷ, കയ്യാങ്കളി; കട്ടക്കലിപ്പിൽ ബി​ഗ് ബോസ്

അതേസമയം, ഡോക്ടർ വന്ദനയുടെ കുടുംബാം​ഗങ്ങളെ അനുശോചനമറിയിച്ച് രാഹുൽ ​ഗാന്ധി. ആരോ​ഗ്യപ്രവർത്തകർ തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. അവരുടെ സുരക്ഷ സർക്കാരിന്റെ മുഖ്യപരി​ഗണന ആയിരിക്കണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. 

'പുറത്താക്കിയതില്‍ വളരെ സന്തോഷം' | Omar Lulu | Bigg Boss Malayalam Season 5