ആന്റണി വര്‍ഗീസിന്റെ ക്വിന്റല്‍ ഇടി, ഒപ്പം രാജ് ബി ഷെട്ടിയും; 'കൊണ്ടൽ' ഒടിടിയിൽ എത്തി

Published : Oct 13, 2024, 10:28 AM IST
ആന്റണി വര്‍ഗീസിന്റെ ക്വിന്റല്‍ ഇടി, ഒപ്പം രാജ് ബി ഷെട്ടിയും; 'കൊണ്ടൽ' ഒടിടിയിൽ എത്തി

Synopsis

ഓണം റിലീസായി എത്തിയ ചിത്രം.

ണം റിലീസായി തിയറ്ററുകളിൽ എത്തിയ കൊണ്ടൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചത്. ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് കൊണ്ടൽ. ഓണം റിലീസായി എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററിൽ അത്രകണ്ട് ശോഭിക്കാൻ സാധിച്ചിരുന്നില്ല. 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം, ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ആക്ഷനുകളാണ്ല‍ സമ്പന്നമാണ്. 80 ശതമാനവും കടലിൽ ചിത്രീകരിച്ച 'കൊണ്ടൽ' ഒരു വേറിട്ട സിനിമാനുഭവമാണ് നൽകുന്നത്. കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും വമ്പൻ നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന വി എഫ് എക്സ് നിലവാരവും ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ ഒരു മാസ് എൻ്റർടൈൻമെൻ്റ് ആക്കുന്നുണ്ട്.

'അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർ'; വിജയദശമി ആശംസകളുമായി മോഹൻലാൽ

ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‍മ കുമാരി എന്നിവരും കൊണ്ടലില്‍ അഭിനയിച്ചിട്ടുണ്ട്.  സാം സി എസ് ഒരുക്കിയ പശ്‌ചാത്തല സംഗീതവും ദീപക് ഡി മേനോൻ ഒരുക്കിയ കടൽ ദൃശ്യങ്ങളും ഈ ആക്ഷൻ ത്രില്ലറിനെ പ്രേക്ഷക പ്രിയമാക്കുന്നുണ്ട്. സംവിധായകൻ  അജിത്തും റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും ചേർന്നാണ് ഈ ചിത്രം രചിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്