
ആന്റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം 'ഓ മേരി ലൈല'യുടെ ട്രെയിലർ റിലീസ് ചെയ്തു. ലൈലാസുരൻ എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു ക്യാമ്പസ് പ്രണയ ചിത്രമാകും ഓ മേരി ലൈല എന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകൻ അഭിഷേക്.
അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.
ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്.
നിറഞ്ഞാടി ഉണ്ണി മുകുന്ദൻ; ഭക്തി നിറവിൽ 'മാളികപ്പുറ'ത്തിലെ ആദ്യഗാനമെത്തി