'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍

Published : Mar 10, 2026, 10:31 PM IST
antony varghese shares his pic from t 20 world cup final venue one fan asked a funny question and here is his reply

Synopsis

ടി 20 ലോകകപ്പ് ഫൈനല്‍ കണ്ടതിന്‍റെ ചിത്രം വൈകി പോസ്റ്റ് ചെയ്തതിന് വന്ന കമന്‍റിന് നടന്‍ ആന്‍റണി വര്‍ഗീസ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബിഗ് സ്ക്രീനിലെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ആന്‍റണി വര്‍ഗീസ്. ഇപ്പോഴിതാ ആന്‍റണി വര്‍ഗീസ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് വന്ന ഒരു കമന്‍റും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ടി 20 വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ പെപ്പെയും പോയിരുന്നു. അവിടെനിന്നുള്ള ചിത്രങ്ങള്‍ ഇന്ന് വൈകുന്നേരമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ, എന്നായിരുന്നു ഫോളോവേഴ്സില്‍ ഒരാളുടെ കുസൃതി ചോദ്യം. ഉടന്‍ വന്നു ആന്‍റണിയുടെ മറുപടി. ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ എന്നായിരുന്നു ആന്‍റണിയുടെ പ്രതികരണം.

ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. എല്ലാ ​ഗ്രൂപ്പിലും ഉണ്ടല്ലേ ഫോട്ടോ എടുത്തിട്ട് വൈകി മാത്രം തരുന്ന ഒരാള്‍ എന്നാണ് ഒപ്പം വരുന്ന കമന്‍റുകള്‍. സുഹൃത്തുക്കളുടെ ​ഗ്രൂപ്പുകള്‍ക്ക് ഏറെ റിലേറ്റ് ചെയ്യാനാവുന്ന കമന്‍റ് എന്നും പ്രതികരണങ്ങള്‍ ഉണ്ട്. അതേസമയം മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ മികച്ച ഫോമില്‍ നിന്നിരുന്നതിനാല്‍ ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ മലയാളികളുടെ കൂടുതല്‍ ആവേശം ഉണ്ടായിരുന്നു. സഞ്ജുവിന്‍റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ബേസില്‍ നേരത്തേ പങ്കുവച്ചിരുന്നു. അതേസമയം ഫൈനല്‍ അടക്കം ഇന്ത്യയുടെ അവസാന മൂന്ന് കളികളിലും മികച്ച പ്രകടനം നടത്തി ടീമിന്‍റെ വിജയത്തിന് പ്രധാല ചാലകശക്തികളില്‍ ഒന്നായി പ്രവര്‍ത്തിച്ചത് സഞ്ജു ആയിരുന്നു. ഇന്നലെയാണ് അദ്ദേഹം സ്വദേശമായ തിരുവനന്തപുരത്ത് എത്തിയത്. അവിടെയും മികച്ച സ്വീകരണമാണ് സഞ്ജുവിന് ലഭിച്ചത്.

 

 

അതസമയം കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ആന്‍റണിയുടേതായി ഇനി പുറത്തെത്താനുള്ളത്. കാട്ടാളന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ് ആണ്. മാര്‍ക്കോ നിര്‍മ്മാതാക്കളായ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രം ബി​ഗ് കാന്‍വാസിലുള്ള ആക്ഷൻ ത്രില്ലർ ആണ്. മലയാള സിനിമ ഇതുവരെ കാണാത്ത അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് നേരത്തെ പുറത്തെത്തിയ ടീസർ നൽകുന്ന സൂചന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദൈര്‍ഘ്യം ഒരു മിനിറ്റ്, 44 സെക്കന്‍ഡ്; 'ദൃശ്യം 3' കാത്തിരുന്ന അപ്ഡേറ്റ് എത്തി
തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം