റൊമാന്റിക് ലുക്കിൽ ആന്റണി വര്‍ഗീസ്, 'ഓ മേരി ലൈല' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Published : Jul 09, 2022, 06:52 PM ISTUpdated : Jul 09, 2022, 11:16 PM IST
  റൊമാന്റിക് ലുക്കിൽ ആന്റണി വര്‍ഗീസ്,  'ഓ മേരി ലൈല' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Synopsis

ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ആന്‍റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ' ഓ മേരി ലൈല' യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പുറത്തുവന്നിരിക്കുന്ന പോസ്റ്ററിൽ റൊമാന്റിക് ലുക്കിൽ ആണ് ആന്റണി..  വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് ആണ്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും, തിരക്കഥയും , സംഭാഷണവും.. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു

ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബജറ്റ്  മൂവി ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്.. ആന്‍റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ് , നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്..ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.. പി ആർ ഒ ശബരി.

'ബ്രോ ഡാഡി'ക്ക് ശേഷം മുഴുനീള വേഷവുമായി ലാലു അലക്സ്; 'ഇമ്പം' ഓണത്തിന്

ലാലു അലക്സ്, ദീപക് പറമ്പോല്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഇമ്പം ചിത്രീകണം ആരംഭിച്ചു. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ചിത്രം ശ്രീജിത്ത് ചന്ദ്രന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡിക്ക്‌ ശേഷം ലാലു അലക്സ് ഒരു മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഇമ്പം എത്തുന്നത്.

ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം എറണാകുളത്ത് നടന്നു. സിനിമാ മേഖലയിലുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ലാല്‍ജോസ് ആണ് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത്. കലേഷ്‌ രാമാനന്ദ്‍ (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണ്. അതിരനിലെ പവിഴമഴ പോലെയുള്ള മനോഹരഗാനങ്ങൾക്ക് ഈണം പകര്‍ന്ന ജയഹരി ഒരുക്കുന്ന നാല് ഗാനങ്ങള്‍ ചിത്രത്തിലുണ്ടാവും. എറണാകുളം, കാലടി, പറവൂർ, തൈക്കാട്ടുശ്ശേരി, മൂവാറ്റുപുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍.

ചായാഗ്രഹണം നിജയ് ജയന്‍, എഡിറ്റിംഗ് കുര്യാക്കോസ് കുടശ്ശേരില്‍, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, ഗാനരചന വിനായക് ശശികുമാര്‍, കലാസംവിധാനം ആഷിഫ്‌ എടയാടന്‍, വസ്‍ത്രാലങ്കാരം സൂര്യ ശേഖര്‍, മേക്കപ്പ് മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവെട്ടത്ത്, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനര്‍ അബിന്‍ എടവനക്കാട്, പിആർഒ പി ശിവപ്രസാദ്, ഡിസൈൻ ഷിബിൻ ബാബു.

Read More : രജനികാന്തും ഷാരൂഖ് ഖാനും, വിവാഹ ചടങ്ങിലെ ഫോട്ടോകള്‍ പുറത്തുവിട്ട് വിഘ്‍നേശ് ശിവൻ

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ